Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

ഭാരതത്തിന്റെ പൈതൃകവും പ്രതാപവും തിരിച്ചു പിടിക്കണം: സി ആര്‍ മഹേഷ്

റിയാദ്: ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ആര്‍. മഹേഷ് മുഖ്യ പ്രഭാഷണം നടത്തി. ഭാരതത്തിന്റെ പൈതൃകവും പ്രതാപവും തിരിച്ചു പിടിക്കാന്‍ ഗാന്ധിയിലേക്ക് മടങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നു അദ്ദേഹം പറഞ്ഞു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് സമകാലിക പ്രസക്തിയേറിവരുകയാണ്. ഗാന്ധിഘാതകന്‍ ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ രാജ്യം ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹര്‍ത്താസ് സംഭവങ്ങള്‍ ആവര്‍ത്തിക്കും. ഇന്ത്യ വലിയ അപകടത്തിലാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കണം. ഇതിനുളള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അദ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലാഞ്ചിറ, സലിം കളക്കര, സജി കായംകുളം, നവാസ് വെള്ളിമാട്കുന്ന്, യഹയയ കൊടുങ്ങലൂര്‍, റസാഖ് പൂക്കോട്ടുംപാടം, ശിഹാബ് കൊട്ടുകാട്, അസ്‌കര്‍ കണ്ണൂര്‍, അഷറഫ് വടക്കേവിള, ജില്ല പ്രസിഡന്റുമാരായ ബാലു കുട്ടന്‍, സുരേഷ് ശങ്കര്‍, സജീര്‍ പൂന്തുറ, സുഗതന്‍ നൂറനാട്, ശുകൂര്‍ ആലുവ, ബഷീര്‍ കോട്ടയം, അമീര്‍ പട്ടണത്ത്, റഫീഖ് കണ്ണൂര്‍, ഷഫീഖ് പുരകുന്നില്‍, സലിം അര്‍ത്തിയില്‍, രാജന്‍ കാരിച്ചാല്‍, വില്ലി ജോസ്, അലക്‌സ് കൊട്ടാരക്കര, റഹ്മാന്‍ മുനപത്ത് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളായ നൈനിക് വിനോദ്, വൈഷ്ണവ് രഞ്ജിത്ത്, മാനസി മുരളീധരന്‍, മൈഥിലി മഹേഷ്, ശ്രിവര്‍ദ്ധന്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മാസ്റ്റര്‍ മെഹ്ഫില്‍ സജിയുടെ ഗാന്ധി സന്ദേശം പ്രശംസ നേടി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് രഘുനാഥ് പറശിനി കടവ് സ്വാഗതവും ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top