റിയാദ്: യമനില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയുടെ സഹായം. ഇതിന്റെ ഭാഗമായി പി സി ആര്‍ പരിശോധനക്കുളള ഉപകരണങ്ങള്‍ യമന്‍ ആരോഗ്യ മന്ത്രാലയത്തിന് നല്‍കി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ റിയാദ് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ അഞ്ച് പിസിആര്‍ ഉപകരണങ്ങള്‍ കൈമാറി. യമന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ പരിചരണ പദ്ധതിക്കാണ് ഉപകരണം വിതരണം ചെയ്തതെന്ന് റിലീഫ് സെന്റര്‍ അറിയിച്ചു.
യമനിലെ മാരിബ്, അല്‍മഹ്‌റ, ഷബ്‌വ, സൊകോത്ര, അല്‍വാദിയ ഗവര്‍ണറേറ്റുകളില്‍ കൊവിഡ് പരിശോധന നടത്തുന്നതിനാണ് ഉപകരണങ്ങള്‍. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉപകരണം യമനില്‍ എത്തിച്ചത്.
അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ യമനില്‍ കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് പി സി ആര്‍ ഉപകരണങ്ങളുടെ വിതരണം. യമനിലെ ഔദ്യോഗിക സര്‍ക്കാരിന് കീഴിലുളള ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ ഉപകരണം ഏറ്റുവാങ്ങി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.