
റിയാദ്: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിച്ചു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് ഡി ബി ഭാടിയുടെ നേതൃത്വത്തില്‍ എംബസി അംങ്കണത്തിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. അംബാസഡര്‍ ഡോ. ഔസാഫ് സഈദ് ഗാന്ധിജയന്തി സന്ദേശം നല്‍കി. അന്താരാഷ്ട്ര അഹിംസാ ദിനമാണ് ഗാന്ധി ജയന്തി. സമാധാനത്തിന്റെ സന്ദേശമാണിതെന്നും അദ്ദേഹംപറഞ്ഞു.

ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ ഡോ. ശോഭനാ രാധാകൃഷ്ണ ഗാന്ധിയന്‍ ദര്‍ശനം അവതരിപ്പിച്ചു ശ്രീവ്യാസ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ എച് ആര്‍ നാഗേന്ദ്ര പ്രസംഗിച്ചു. യോഗ സെഷന് യോഗാചാര്യ സൗമ്യ നേതൃത്വം നല്‍കി. ഗാന്ധി ഭജന്‍ ആലപിച്ച് ശ്രദ്ധേയനായ സൗദി പരൗന്‍ അഹമദ് അല്‍ മേമാനി ആശംസകള്‍ നേര്‍ന്നു. അദ്ദേഹം പാടിയ വൈഷ്ണവ ജനതോ ദൃശ്യാവിഷ്‌കാരം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പരിപാടികള്‍ക്ക് പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസിം അന്‍വര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.