റയാദ്: ഉംറ തീര്‍ത്ഥാടര്‍ക്കുളള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മീഖാത്തുകളിലേക്ക് പ്രവേശനം നേടണമെങ്കില്‍ തീര്‍ഥാടര്‍ ഏഴു നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
- തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.
- ഇഅ്തമര്‍നാ ആപില്‍ വിവരങ്ങള്‍ നല്‍കി ഉംറ അനുമതി പത്രം നേടിയിരിക്കണം.
- മീഖാത്തുകളില്‍ സാമൂഹിക അകലം പാലിക്കണം.
- ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മീഖാത്തുകളില്‍ നിശ്ചയിച്ച സ്ഥലങ്ങള്‍ ഉപയോഗിക്കണം.
- മാസ്‌ക് ഉപയോഗിക്കാതെ മസ്ജിദില്‍ പ്രവേശിക്കരുത്.
- തീര്‍ഥാടകര്‍ സ്വന്തം നമസ്‌കാരപായ കരുതണം.
- മസ്ജിദിനകത്ത് നിശ്ചിത സ്ഥലത്ത് നമസ്‌കാരം നിര്‍വഹിക്കുക.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.