
റിയാദ്: തൃശൂര്‍ ജില്ല സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായിരുന്ന പത്മശ്രീ സി. കെ മേനോന്‍ അനുസ്മരണം നടത്തി. തൃശൂര്‍ ജില്ല സൗഹൃദവേദി സൗദി ഘടകം വിര്‍ച്വല്‍ മീറ്റിംഗിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് ധനഞ്ജയ കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ജീവകാരുണ്ണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്നു സി.കെ. മേനോന്‍ എന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ കൊലക്കയര്‍ കാത്തുകഴിഞ്ഞ നാല് മനുഷ്യരെ ദിയാ ധനം നല്‍കി ജീവിതത്തിലേക്ക് തിരിച്ചു നടത്തിയ സംഭവം ഷിഹാബ് കൊട്ടുകാട് അനുസ്മരിച്ചു.

ജയന്‍ കൊടുങ്ങലൂര്‍, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, ഖത്തര്‍ സൗഹൃദവേദി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍, എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷറഫ് വടക്കേവിള, സൗഹൃദവേദി സഹകരണസംഘം പ്രസിഡന്റ് ശ്രീനിവാസന്‍, ജോണ്‍ റാല്‍ഫ് എന്നിവര്‍ പ്രസംഗിച്ചു. സി. കെ. മേനോനെ 2006ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരവും 2009ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചിരുന്നു.
ട്രഷറര്‍ ഷാഹിദ് അറക്കല്‍, ഖത്തര്‍ ഭാരവാഹികളായ ശശിധരന്‍, മുഹമ്മദ് മുസ്തഫ, ശ്രീനിവാസന്‍, റാഫി, ആരിഫ്, പവിത്രന്‍ സൗദി ഭാരവാഹികളായ ബഷീര്‍ വാടാനപ്പള്ളി, കൃഷ്ണകുമാര്‍, അഷറഫ്, ബാബു പൊറ്റക്കാട്, ശരത് ജോഷി, അനില്‍ നാട്ടിക, ഷരീഫ് അറക്കല്‍, സോമന്‍, ഉണ്ണികൃഷ്ണന്‍, നന്ദു, ശശിധരന്‍, ശിവദാസന്‍, വിജയന്‍, പങ്കജാക്ഷന്‍, സുരേഷ് തിരുവിലവാമല, എന്നിവര്‍ പ്രസംഗിച്ചു. അനുസ്മരണ യോഗത്തിന് ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് ഗിരിജന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
