Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

റഹിം നിധി ലക്ഷ്യം നേടി; അധികം സമാഹരിച്ചത് 45 ലക്ഷം

റിയാദ്: സൗദിയില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാനുളള ദിയാ ധന സമാഹരണം ലക്ഷ്യം കണ്ടു. ആകെ 34 കോടി 45.46 ലക്ഷം രൂപ സമാഹരിച്ചതായി റഹിം നിയമ സഹായ സമിതി അറിയിച്ചു. അധികമായി 45,46,568 രൂപയാണ് അക്കൗണ്ടിലെത്തിയത്.

ബോച്ചെ ഫൗണ്ടേഷന്‍ നല്‍കിയ ഒരു കോടി രൂപയും ഇതില്‍ ഉള്‍പ്പെടും. വിശദമായ ഓഡിറ്റ് നടത്തി പണം വിദേശകാര്യ മന്ത്രാലയം വഴി റിയാദ് ഇന്ത്യന്‍ എംബസിയിലെത്തിക്കും. ഇതിനായി നാളെ യോഗം ചേരുമെന്ന് പിഎംഎ അസോസിയേറ്റ്‌സിലെ പിഎം ഷമീര്‍, നിയമ സഹായ സമിതിയ്ക്ക് നേതൃത്വം നല്‍കുന്ന അഷ്‌റഫ് വേങ്ങാട്ട് എന്നിവര്‍ പറഞ്ഞു.

റഹീമിന്റെ ഉമ്മ പാത്തുവിന്റെ കണ്ണില്‍ നിന്ന് ഉതിര്‍ന്ന് വീണ കണ്ണീര്‍ തുളളികള്‍ നാണയത്തുട്ടുകളാക്കാന്‍ ലോക മലയാളികള്‍ കൈകോര്‍ത്തതിന്റെ ഫലമാണിതെന്നും അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. വലിയ ദൗത്യം അവസാനിപ്പിക്കുകയാണെന്നും ഇനി റഹിം സഹായ നിധിയിലേയ്ക്ക് പണം അയക്കരുതെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

നിശ്ചിത സമയത്തിന് മുമ്പ് ലക്ഷ്യം നേടാന്‍ സഹായിച്ച മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും നേതാക്കള്‍ നന്ദി അറിയിച്ചു. ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി മലയാളികള്‍ ഒരുമിച്ച ദൗത്യമാണിത്. യഥാര്‍ത്ഥ കേരള സ്‌റ്റോറി ഇതാണെന്ന് ലോകം തിരിച്ചറിയണമെന്നും നേതാക്കള്‍ വ്യക്തമാക്കി.

 

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top