നൗഫല്‍ പാലക്കാടന്‍.

റിയാദ്: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധമേഖലകളില്‍ പരിശോധന ശക്തമാക്കി നഗരസഭ. ബാര്‍ബര്‍ ഷോപ്പ്, ഭക്ഷണ ശാലകള്‍, ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ബ്യുട്ടിപാര്‍ലറുകള്‍, തുണികള്‍ അലക്കുന്ന ലൗണ്‍ഡ്രികള്‍, മിഠായി കടകള്‍, റൊട്ടിയുള്‍പ്പടെയുള്ള ഭക്ഷണ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ബേക്കറികള്‍ എന്നിവിടിങ്ങളിലാണ് പരിശോധന ശക്തമാക്കിയത്. ശുചിത്വ കാര്യങ്ങളില്‍ മന്ത്രാലയങ്ങള്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. സൗദി അറേബ്യയില്‍ ഇതിനകം പതിനഞ്ച് കോവിഡ് 19 വൈറസ് റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. വൈറസ് പടരാതിരിക്കാന്‍ പഴുതുകളടച്ച ഒരുക്കങ്ങളാണ് വിവിധ മന്ത്രലയങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്നത്. ആശുപത്രികളിലും ക്ലിനിക്കുകളും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമീകരങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്നലെ മുതല്‍ അനിശ്ചിത കാലത്തേക്ക് രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. മസ്ജിദുകള്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയം പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടുകളിലെത്തുന്ന യാത്രക്കാരില്‍ സംശയമുള്ള വിശദ പരിശോധനക്കും വിധേയമാക്കുന്നുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
