മഴ, പൊടിക്കാറ്റ്: വ്യോമ ഗതാഗതത്തെയും ബാധിച്ചു

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ രാജ്യത്തിന്റെ വിവി ഭാഗങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കനത്ത പൊടിക്കാറ്റ് വ്യോമ ഗതാഗതത്തെയും ബാധിച്ചു,

തലസ്ഥാനമായ റിയാദില്‍ ഇന്നലെ രാത്രി പൊടിക്കാറ്റും കനത്ത മഴയും അനുഭവപ്പെട്ടിരുന്നു. വരുന്ന ഏതാനും ദിവസങ്ങളില്‍ ചാറ്റല്‍ മഴയും ശീതകാറ്റും തുടരും. രാത്രിയില്‍ അനുഭവപ്പെട്ട ശക്തമായ കാറ്റിനെ തുടര്‍ന്ന് പല വിമാനങ്ങള്‍ക്കും ലാന്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഉംറ തീര്‍ഥാടകരുമായെത്തിയ വിമാനങ്ങള്‍ ജിദ്ദയില്‍ ഇറങ്ങാതെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിരുന്നു. ഇന്നലെ റിയാദില്‍ നിന്ന് കൊളംബോ വഴി കൊച്ചിയിലേക്ക് പുറപ്പെണ്ടേടേണ്ട ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഇന്നാണ് പുറപ്പെട്ടത്.

അതേസമയം, രാജ്യത്തെ ഒമ്പത് പ്രവശ്യകളില്‍ മഴ തുടരുമെന്നും ചാറ്റല്‍ മഴ ചിലയിടങ്ങളില്‍ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി പറഞ്ഞു. മലവെളളപ്പാച്ചിലിന് സാധ്യതയുളളതിനാല്‍ താഴ്‌വരകളിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അക്ക, റിയാദ്, ദമാം, അല്‍ ബാഹ അസീര്‍, ജിസാ, മദീന, അല്‍ ഖസിം എന്നിവിടങ്ങളില്‍ ഇന്നും മഴക്ക് സാധ്യതയുണ്ടണ്ടന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply