കൊച്ചി കൂട്ടായ്മ ഇഫ്താര്‍ സംഗമം

റിയാദ്: കൊച്ചി കൂട്ടായ്മ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സുലൈ സുല്‍ത്താന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന സംഗമത്തില്‍ വിവിധ സംഘടനാ പ്രതിനിധികളും കൊച്ചി കൂട്ടായ്മ കുടുംബാംഗങ്ങളും പങ്കെടുത്തു. ഫര്‍ഹാന്‍ ഇസ്ലാഹി കൊച്ചി റമദാന്‍ പ്രഭാഷണം നടത്തി.

വനിതകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. വീട്ടമ്മമാര്‍ തയ്യാറാക്കിയ വിഭവങ്ങളാണ് ഇഫ്താര്‍ വിരുന്നിന് ഒരുക്കിയത്.

Leave a Reply