റിയാദ്: തൊഴിലാളികള്‍ക്ക് ഇഫ്താര്‍ സ്‌നേഹ സംഗമം ഒരുക്കി ഷിഫ മലയാളി സമാജം. ഷിഫാ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ വര്‍ക്ഷോപ് തൊഴിലാളികളായ ആയിരത്തിലധികം തൊഴിലാളികള്‍ സ്‌നേഹ സംഗമം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. ബെല്ലൗര്‍ ഐസ് കമ്പനി, സമീപത്തുളള രണ്ടു വര്‍ക്ഷോപ്പുകള്‍ എന്നിവിടങ്ങളിലാണ് വിരുന്നൊരുക്കിയത്. സമാജം പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഇഫ്താര്‍ വിഭവങ്ങളാണ് വിരുന്നില്‍ വിതരണം ചെയ്തത്.
സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സുലൈമാന്‍ വിഴിഞ്ഞം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍മാരായ അശോകന്‍ ചാത്തന്നൂര്‍, ഫിറോസ് പോത്തന്‍കോട്, മോഹനന്‍ കരുവാറ്റ, അലി ഷോര്‍ണ്ണൂര്‍, സന്തോഷ് തിരുവല്ല, ബിജു മടത്തറ, മുജീബ് കായംകുളം എന്നിവര്‍ റമദാന്‍ സന്ദേശം നല്‍കി. ജീവ കാരുണ്യ പ്രവര്‍ത്തകരായ. ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, വാഹിദ്, അലക്‌സ് കൊട്ടാരക്കര, ഷാരോണ്‍ ഷെരീഫ്, അഖിനാസ്, ജോണ്‍സന്‍, ഷിബു ഉസ്മാന്‍, നിസാര്‍ പള്ളികശേരി, നിസാര്‍, റിസാല്‍, ഷാജഹാന്‍, വിജയന്‍ നെയ്യാറ്റിന്‍കര, നാസര്‍ കല്ലറ, നാസര്‍ ലൈസ്, ബിനു തോമസ്. ഡോമനിക്, സലാം പെരുമ്പാവൂര്‍, അബ്ദുള്‍ സലീം എന്നിവര്‍ ആശസകള്‍ നേര്‍ന്നു.
രക്ഷധികാരികളായ മുരളി അരീക്കോട്, മധു വര്‍ക്കല, ദിലീപ് പൊന്‍കുന്നം, സൂരജ് ചാത്തന്നൂര്‍, ഹനീഫ കൂട്ടായി, രജീഷ് ആറളം, ബിജു സി എസ്, സജീര്‍, ഉമ്മര്‍ പട്ടാമ്പി, സലീഷ്, റഹീം പറക്കോട്, ഹനീഫ മലപ്പുറം, അഫ്‌സല്‍, ബിനീഷ്, ഹംസ മക്കാ സ്‌റ്റോര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി പ്രകാശ് ബാബു വടകര സ്വാഗതവും വര്‍ഗീസ് ആളുക്കാരന്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.