Sauditimesonline

BOOK RELEASE
ആശ്ചര്യങ്ങളുടെ ലോകം 'മിറബിള്‍: ദി ട്രാവലേഴ്‌സ്‌ വ്യൂ ഫൈന്‍ഡര്‍' പ്രകാശനം

ചെടികളും മരങ്ങളും നശിപ്പിച്ചാല്‍ പിഴ

റിയാദ്: സൗദി അറേബ്യയിലെ പൊതുയിടങ്ങളിലും പാര്‍ക്കുകളിലുമുളള ചെടികളും മരങ്ങളും നശിപ്പിച്ചാല്‍ പിഴ അടക്കേണ്ടി വരുമെന്ന് അധികൃതര്‍. ഭേദഗത വരുത്തിയ കരടു പട്ടികയില്‍ ഇതുസംന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതായി നഗര, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

പാര്‍ക്കുകളിലെ ഇരുപ്പിടങ്ങള്‍, ചെടികള്‍, ഫുട്പാത്തുകള്‍ എന്നിവ നഗരസഭകളാണ് പരിപാലിക്കുന്നത്. എന്നാല്‍ ഇവ കേടുവരുത്തുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്താനാണ് കരട് നിയമം വ്യവസ്ഥ ചെയ്യുന്നത്. നഗരസഭാ നിയമ ലംഘനങ്ങളുടെ പട്ടികയില്‍ പാര്‍ക്കുകളും നഗരചത്വരങ്ങളും ഉള്‍പ്പെടുത്തിയാണ് പട്ടിക പരിഷ്‌കരിച്ചത്.

റോഡരുകിലെ കെട്ടിടങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോസ്റ്ററുകള്‍ പതിക്കുന്നതും ചെടികളുടെ സംരക്ഷണ വേലി തകര്‍ക്കുന്നതും നിയമ ലംഘനമാണ്. ഇതിന് 1000 റിയാല്‍ പിഴ ചുമത്തും. അനുമതിയില്ലാതെ റോഡ് അടക്കുക, റോഡ് നിര്‍മാണ യന്ത്രങ്ങള്‍ അലക്ഷ്യമായി ഉപയോഗിക്കുക, ഇതുവഴി കേടുപാടുകള്‍ സംഭവിക്കുക എന്നിവയും നിയമ ലംഘനങ്ങളാണ്.

ഈത്തപ്പനയും ജലവിതരണ പൈപ്പുകളും നശിപ്പിക്കുക, പാര്‍ക്കുകളില്‍ കേട്പാട് ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്താനും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു. പിഴ സംന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ പബ്‌ളിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ പിഴ സംബന്ധിച്ച കരട് ഭേദഗതികള്‍ പ്രസിദ്ധീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top