സിറിയന്‍ വിദേശകാര്യ മന്ത്രി സൗദിയില്‍

റിയാദ്: സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മെക്ദാദ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. സിറിയന്‍ അഭയാര്‍ഥി പ്രശ്‌നം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സൗദി വദേശകാര്യ മന്ത്രിയുടെ ക്ഷണപ്രകാരമാണ് സിറിയന്‍ മന്ത്രിയുടെ സന്ദര്‍ശനം.

സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് അല്‍ ഖുറൈജി കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മെക്ദാദിനെ സ്വീകരിച്ചു. 12 വര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി അഭയാര്‍ഥികള്‍ക്ക് സൗദി അറേബ്യ അഭയം നല്‍കിയിട്ടുണ്ട്. സിറിയയില്‍ നിന്ന് പാലായനം ചെയ്തവരെ ജോര്‍ദാന്‍-സൗദി അതിര്‍ത്തിയില്‍ സംരക്ഷണം ഒരുക്കിയതില്‍ സൗദി മുഖ്യ പങ്കാളിയാണ്. ഈ സാഹചര്യത്തില്‍ സിറിയന്‍ അഭയാര്‍ഥികളെ മാതൃരാജ്യത്ത് മടക്കി എത്തിക്കും. അവര്‍ക്ക് ആവശ്യമായ മാനുഷിക സഹായം നല്‍കുകയും ചെയ്യും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സൗദി അറേബ്യ സിറിയന്‍ വിദേശകാര്യ മന്ത്രിയെ ക്ഷണിച്ചത്.

സിറിയയുടെ ഐക്യവും സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിച്ച് പ്രതിസന്ധികള്‍ക്ക് രാഷ്ട്രീയ പരിഹാരമുണ്ടാക്കാനാണ് സൗദിയുംൈ ശ്രമം.

ഇറാനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ചൈനയുടെ മധ്യസ്ഥതയില്‍ തീരുമാനിച്ചിരുന്നു. യനില്‍ ഹൂതികളുമായി സമാധാന ചര്‍ച്ച ഒമാന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ മേഖലകളിലും ശാശ്വത സമാധാനം സ്ഥാപിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് സിറിയന്‍ വിദേശികാര്യ മന്ത്രിയുടെ സൗദി സന്ദര്‍ശനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply