റിയാദ്: യമനിലെ സൗദി അംബാസഡര്‍ ഹൂതി നേതാക്കളുമായി തലസ്ഥാനമായ സന്‍അയില്‍ കൂടിക്കാഴ്ച നടത്തി. യമന്‍ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് സൗദി പ്രതിനിധി ഹൂതികളുമായി കൂടിക്കാഴ്ച നടത്തുന്നത്.
യമന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ഒമാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രത്യേക പ്രതിനിധി സംഘം സന്‍അയിലെത്തിയിരുന്നു. യെമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് സഈദ് അല്‍ ജാബറും ഒമാന്‍ പ്രതിനിധി സംഘവും ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ മേധാവി മഹ്ദി അല്‍ മഷാത്തുമായി കൂടിക്കാഴ്ച നടത്തി.
ഹൂതി നേതാക്കളുമായുളള കൂടിക്കാഴ്ച സൗദി അംബാസഡര്‍ സ്ഥിരീകരിച്ചു. യെമന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ യെമന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനു സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ 2021 ല്‍ പ്രഖ്യാപിച്ച നിര്‍ദേശങ്ങളെ പിന്തുണക്കുമെന്നും കൂടിക്കാഴ്ചക്കു ശേഷം അംബാസഡര്‍ ട്വീറ്റ് ചെയ്തു.
യമന്‍ ജനതയുടെ സുരക്ഷ, സ്ഥിരത, സാമ്പത്തിക അഭിവൃദ്ധി എന്നിവക്ക് ആവശ്യമിയ അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുമെന്നും അംബാസഡര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.