
റിയാദ്: പുണ്യ റമദാന്‍ മാസത്തെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ റമദാന്‍ വിഭവങ്ങളും പെരുന്നാള്‍ സമ്മാനങ്ങളും കുടുംബങ്ങളിലെത്തിക്കാന്‍ എബിസി കാര്‍ഗോയിലെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പ്രിയപ്പെട്ടവരുടെ അരികില്‍ റമദാനില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ക്കുള്ള സ്‌നേഹോപഹാരം വിശ്വസ്തതയോടെ അതിവേഗം എത്തിക്കാനുളള ഒരുക്കത്തിലാണ് പ്രവാസികളിലേറെയും. അതിന്റെ ഭാഗമായാണ് വലിയ തിരക്ക് എബിസി കാര്‍ഗോ ശാഖകളില്‍ അനുഭവപെടുന്നത്.

കാര്‍ഗോ ആന്റ് ഫ്രൈറ്റ് ഫോര്‍വേഡിംങ് രംഗത്ത് വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജിസിസിയിലെ നമ്പര്‍ വണ്‍ കമ്പനിയാണ് എബിസി കാര്‍ഗോ. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വിശ്വസിനീയമായ സേവനങ്ങള്‍ നടത്തുന്ന എബിസി കാര്‍ഗോയില്‍ ആയിരക്കണക്കിനു ജീവനക്കാരും വളരെ വിപുലമായ വാഹന സൗകര്യവും നൂറുകണക്കിന് ഓഫീസ് ശൃംഖലകളുമാണുള്ളത്. കാര്‍ഗോ, കൊറിയര്‍, ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് തുടങ്ങി നിരവധി സേവനങ്ങള്‍ കമ്പനി ഉപഭോക്താക്കളില്‍ എത്തിക്കുന്നുണ്ട്.

എല്ലാവര്‍ഷത്തെയും പോലെ എബിസി കാര്‍ഗോ റമദാന്‍ സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചതോടെ കൂടുതല്‍ ആളുകള്‍ സാധനങ്ങളുമായി വിവിധ ബ്രാഞ്ചുകളിലായി എത്തുന്നുണ്ട്. ഇപ്പോള്‍ ഒരു കിലോഗ്രാം ഭാരമുളള പാക്കേജുകള്‍ മുതല്‍ ആയാകാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. അതേടൊപ്പം എക്‌സ്പ്രസ്സ് ഡൊമസ്റ്റിക് സേവനങ്ങളും ലഭ്യമാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ നിരവധി സംവിധാനങ്ങള്‍ ആണ് എബിസി മാനേജ്മന്റ് ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ ചെലവില്‍ അതിവേഗം പാര്‍സലുകള്‍ നാട്ടിലെത്തിച്ചു കൊടുക്കുന്നതിനുള്ള പ്രത്യക സൗകര്യങ്ങള്‍ എബിസി കാര്‍ഗോ ഉറപ്പുവരുത്തുന്നു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചു രാത്രി വൈകിയും എല്ലാ ബ്രാഞ്ചുകളും പ്രവര്‍ത്തന സജ്ജമാണെന്നു എബിസി കാര്‍ഗോ മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.