Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

കെഎംസിസി റീകണക്ട് ഇന്ത്യ പ്രധിഷേധ ജ്വാല

റിയാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുലൈ ഏരിയ കെഎംസിസി ‘റീകണക്റ്റ് ഇന്ത്യ’ എന്ന പേരില്‍ പ്രധിഷേധ ജ്വാല സംഘടിപ്പിച്ചു. ഭാഷകളുടെ, സംസ്‌കാരങ്ങളുടെ, മതങ്ങളുടെ, ജനാധിപത്യ ത്തിന്റെ, മനുഷ്യത്വ നിലപാടുകളുടെ പോറ്റില്ലമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്തിന്റെ ഹൃദയം വര്‍ഗീയതകൊണ്ടും വിദ്വേഷംകൊണ്ടും കീറിമുറിക്കാന്‍ സംഘപരിവാരം അണിയറയില്‍ കോപ്പുകൂട്ടുകയാണെന്ന് പ്രധിഷേധ സംഗമം ഉത്ഘാടനം ചെയ്ത സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം അഡ്വ. അനീര്‍ ബാബു പറഞ്ഞു. വിവേകംകൊണ്ട് ഇന്ത്യക്കു വേണ്ടി കാവലിരിക്കണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു.

ഭാരതത്തിന്റെ ആത്മാവിനെ ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം സകല നെറികേടും ചെയ്യുമ്പോള്‍ ജനാധിപത്യവും മതേതരവിശ്വാസവും ഉയര്‍ത്തിപ്പിടിച്ച് നൈതികമായ പോരാട്ടങ്ങള്‍ രാജ്യത്ത് നടക്കുന്നത് ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്നതാണെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച സത്താര്‍ താമരത്ത് അഭിപ്രായപെട്ടു. എന്ത് പ്രതിസന്ധി രൂപപ്പെട്ടാലും അതിശക്തമായ ജനാധിപത്യ പോരാട്ടം വരും നാളുകളില്‍ ഇന്ത്യയുടെ തെരുവുകളെ സജീവമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസര്‍ മാങ്കാവ്, മലപ്പുറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് വേങ്ങര, മുജീബ് ഇരുമ്പുഴി പ്രസംഗിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് റാഷിദ് കോട്ടുമല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുധീര്‍ വയനാട് ഭരണഘടന ആമുഖം വായിച്ചു. സി എ എ, എന്‍ ആര്‍ സി ക്കെതിരെ ഇന്ത്യയിലെ നഗരഗ്രാമാന്തരങ്ങളന്ന് വിത്യാസമില്ലാതെ നടക്കുന്ന എല്ലാ ജനാധിപത്യ പോരാട്ടങ്ങളോടും നൂറുകണക്കിന് പ്രവര്‍ത്തകര്‍ മെഴുകുതിരി കൊളുത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സൗദി കെഎംസിസിയുടെ സാമൂഹ്യ സുരക്ഷ പദ്ധതി 2020 വര്‍ഷത്തെ ക്യാമ്പയ്‌നില്‍ സുലൈ ഏരിയ കെഎംസിസിക്കു വേണ്ടി മികച്ച സേവനം ചെയ്ത ഷൗഹീദ് കല്ലായിക്കുള്ള ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഷരീഫ് പയ്യാനക്കല്‍ സമ്മാനിച്ചു. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പുറത്തിറക്കിയ ‘ദി ഹോണറബിള്‍ എക്‌സിസ്റ്റന്‍സ്’ ഡോക്യു്‌മെന്ററി പ്രദര്‍ശനവും നടത്തി.

സൗദി കെഎംസിസി സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര,മ ലപ്പുറം ജില്ലാ സെക്രട്ടറി അസീസ് വെങ്കിട്ട, അഷ്‌റഫ് കല്‍പകഞ്ചേരി, യൂനസ് സലീം, ഇക്ബാല്‍ കാവനൂര്‍, അഷ്‌റഫ് മോയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് ഇരിങ്ങാട്ടീരി,ഉ മര്‍ മീഞ്ചന്ത,അ ബ്ദുള്ളകോയ ബാവ കച്ചേരിപ്പടി, സഹദ് മഞ്ചേരി, പി കെ എം ഷംസീര്‍, മുഹമ്മദലി വാപ്പുട്ടി, കമാല്‍, നജീബ് പൊട്ടികല്ല് എന്നിവര്‍ നേതൃത്വം നല്‍കി. സൈദ് മീഞ്ചന്ത സ്വാഗതവും സലാം പയ്യനാട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top