Sauditimesonline

vanitha league ed
അടച്ചിട്ട ചുവരുകള്‍ക്കുള്ളില്‍ അടഞ്ഞിരിക്കേണ്ടവരല്ല സ്ത്രീകള്‍

സൗദി സായുധ സേനയില്‍ വനിതാ വിഭാഗം ഉദ്ഘാടനം ചെയ്തു

റിയാദ്: സൗദി അറേബ്യയുടെ കാവല്‍ ഭടന്‍മാരായി സായുധ സേനയില്‍ ഇനി വനിതകളും. പ്രഥമ വനിതാ മിലിട്ടറി വിംഗിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ പരിശീലനം നേടിയ വനിതകള്‍ സൈന്യത്തിന്റെ ഭാഗമായി. വനിതാ സൈനിക വിഭാഗത്തിന്റെ ഉദ്ഘാടനം ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയ്യദ് അല്‍ റുവൈലി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സ്, ട്രാഫിക് പൊലീസ്, കസ്റ്റംസ് തുടങ്ങി നിരവധി വകുപ്പുകളില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കി നിയമനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സായുധ സേനയിലെ വനിതാ വിഭാഗം. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗം കൂടിയാണിത്.

ഉദ്ഘാടന ചടങ്ങില്‍ സായുധ സേനയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് അഡ്മിഷന്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഇമാദ് അല്‍ ഐദാനും സന്നിഹിതനായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സൈന്യത്തിലേക്കുളള പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍, വനിതാ ഭടന്‍മാരുടെ ജോലി എന്നിവ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. വനിതാ സായുധ സേനയിലേക്ക് കൂടുതല്‍ അംഗങ്ങളെ ആകര്‍ഷിക്കുന്നതിനു പുതിയ സേനാ വിഭാഗത്തിനു കഴിയും. സായുധ സേനയിലെ വിവിധ രംഗങ്ങളില്‍ വനിതകളുടെ സേവനം പ്രയോപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മേജര്‍ ജനറല്‍ ഇമാദ് അല്‍ ഐദാന്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top