
ജിദ്ദ: സുഫ്‌യാന്‍ അബ്ദുസ്സലാം രചിച്ച യാത്രാവിവരണം ‘വിജ്ഞാനം തീര്‍ത്ത സഞ്ചാരപഥങ്ങള്‍’ പ്രകാശനം ചെയ്തു. ഖുര്‍ആന്‍ വിവര്‍ത്തകനും പ്രമുഖ പണ്ഡിതനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ പ്രകാശനം നിര്‍വഹിച്ചു. ജിദ്ദ ഇസ്‌ലാമിക് എക്‌സിബിഷനില്‍ നടന്ന ചടങ്ങില്‍ ശരീഫ് എലാങ്കോട് (ദുബൈ) ആദ്യ പ്രതി ഏറ്റുവാങ്ങി. ശറഫിയ ജെ ഡി സി സി കമ്മറ്റി സംഘടിപ്പിച്ച വിജ്ഞാന വിനോദ യാത്രയുടെ ഭാഗമായാണ് പുസ്തകം തയ്യാറാക്കിയത്. ജിദ്ദ, ദഹ്ബാന്‍, സ്വഅബര്‍, റാബിഗ്, ജുഹ്ഫ, അബവാഉ, അല്‍റായിസ്, യാമ്പു, ഉംലുജ്, അല്‍വജ്ഹ്, ദുബ, ശര്‍മ, റഅ്‌സ് അല്‍ശൈഖ് ഹമീദ്, മഖ്‌ന,മദ്‌യന്‍, വാദീ ത്വയ്യിബ് ഇസ്മ്, ഹഖ്ല്‍, തബൂഖ് തുടങ്ങിയ പ്രദേശങ്ങളെ കുറിച്ചുള്ള ചരിത്രപരവും വികസനപരവുമായ വിവരണങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ എം. എസ്. എം. പ്രസിഡന്റ് ഡോ. അബൂബക്കര്‍ കടവത്തൂര്‍ ആണ് അവതാരിക എഴുതിയത്.ജിദ്ദയിലെ മലയാളി പ്രബോധകന്‍ ഉമര്‍കോയ മദീനിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. ഇബ്രാഹിം തിരുവനന്തപുരം, മുഹമ്മദ്കുട്ടി ഐക്കരപ്പടി, റഫീഖ് മുണ്ടേങ്ങര, അബ്ദുല്‍ വാഹിദ് തൃപ്പനച്ചി, ജാനിസര്‍ അബ്ദുല്ല, നാസര്‍ പാലപ്പെട്ടി, അബ്ദുന്നാസിര്‍ ഏപിക്കാട്, അബ്ദുല്‍ അസീസ് ബുഖാരി, അബ്ദുല്‍ഹമീദ് കണ്ണൂര്‍, മുഹ്‌സിന്‍ എടമുട്ടം, അഫ്‌സല്‍ തിരൂര്‍, മുഹമ്മദ് കാരക്കുന്ന്, ബഷീര്‍ അകമ്പാടം, നൗഷാദ് വണ്ടൂര്‍, ഫസല്‍ പെരിന്തല്‍മണ്ണ, ബശീര്‍ കാസര്‍ഗോഡ്, നിഷ്മല്‍ കാരക്കുന്ന്, സൈനുദ്ധീന്‍ തോട്ടശ്ശേരിയറ, ഇര്‍ഷാദ് ഐക്കരപ്പടി, റിയാസുദ്ധീന്‍ പാണ്ടിക്കാട്, മുസ്തഫ കമാല്‍ അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.പ്രകാശന ചടങ്ങില്‍ ഹുസൈന്‍ സലഫി, അബ്ദുസ്സലാം മദീനി ഹാഇല്‍, മുഹമ്മദലി ആക്കോട്, സുനീര്‍ പുളിക്കല്‍, ഫൈസല്‍ വാഴക്കാട്, ഹുസൈന്‍ ചുങ്കത്തറ, ജമാല്‍ വാഴക്കാട് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
