റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പാരന്റിംഗ് വര്‍ക് ഷോപ് സംഘടിപ്പിക്കുന്നു. ജനുവരി 30 ശനി സൗദി സമയം വൈകുന്നേരം 6ന് സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും. കുട്ടികളുടെ പരിചരണ രീതിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, വ്യത്യസ്ത പ്രായങ്ങളില്‍ മാനസിക, ശാരീരിക ഘടകങ്ങളില്‍ കുട്ടികള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, സ്വഭാവ സംസ്‌കരണത്തില്‍ രക്ഷിതാക്കള്‍ ഉണ്ടാക്കുന്ന സ്വാധീനം എന്നിവ ചര്‍ച്ച ചെയ്യും.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ. മുഹമ്മദ് ഷാന്‍, കൗണ്‍സലിംഗ് വിദഗ്ധന്‍ റഫീഖ് കൊടിയത്തൂര്‍, ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ എടത്തനാട്ടുകര എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ തല്‍സമയ ചോദ്യോത്തരവും നടക്കും. സൂം പ്ലാറ്റ്‌ഫോം ഐഡി 892 2813 4859, പാസ്‌കോഡ് 1234 ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുക്കാം. സൗദി റിനൈയും തല്‍സമയം സംപ്രേഷണം ചെയ്യും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.