
റിയാദ്: നിര്‍മാണം അന്തിമ ഘട്ടത്തിലായ റിയാദ് മെട്രോ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കുമെന്ന് റിയാദ് മേയര്‍ മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അയ്യാഫ്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയാണ് മെട്രോയുടെ പ്രവര്‍ത്തനം വൈകാന്‍ കാരണം.


ലോകത്തെ ഏറ്റവും ബൃഹത്തായ മെട്രോ ശൃംഘലകളിലൊന്നാണ് റിയാദ് മെട്രോ. പദ്ധതിയുടെ 90 ശതമാനം നിര്‍മാണങ്ങളും പൂര്‍ത്തിയാക്കിയതായി. മെട്രോ പരീക്ഷണ ഓട്ടം തുടരുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയാദിലെ മുഴുവന്‍ ജനവാസ കേന്ദ്രങ്ങളെയും മെട്രോ ശൃംഘല ബന്ധിപ്പിക്കും. മെട്രോ പദ്ധതികള്‍ക്കൊപ്പം പൊതുഗതാഗത വികസനം, മെട്രോ അനുബന്ധ പ്രദേശങ്ങളിലെ നഗരവികസനം, സ്‌റ്റേഷനുകള്‍ക്കു സമീപം ജനവാസം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ എന്നിവയാണ് പൂര്‍ത്തിയായി വരുന്നതെന്നും മേയര്‍ പറഞ്ഞു.
ആറു ലൈനുകളിലായി 176 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് മെട്രോക്കുളളത്. ഇതിന്റെ 42 ശതമാനം ഭൂഗര്‍ഭ പാതയും 47 ശതമാനം പാലങ്ങളും 11 ശതമാനം ഉപരിതല പാതയുമാണ്. മൂന്ന് വലിയ സ്‌റ്റേഷന്‍ ഉള്‍പ്പെടെ 85 സ്‌റ്റേഷനുകളാണുളളത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
