
റിയാദ്: സൗദി അറേബ്യയില്‍ തീയറ്ററിലെത്തി സിനിമാ ആസ്വദിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. 2019നെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം 60 ശതമാനത്തിലധികം വര്‍ധിച്ചു. കൊവിഡ് കാലത്ത് നിയന്ത്രണങ്ങളോടെയാണ് തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തത്തനാനുമതി നല്‍കിയത്. പ്രേക്ഷകരുടെ എണ്ണം 50 ശതമാനമായി കുറക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

തീയേറ്ററുകളില്‍ 2019ല്‍ 40 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 66 ലക്ഷം സിനിമാ ടിക്കറ്റുകള്‍ വില്‍പന നടന്നതായി സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.
തലസ്ഥാനമായ റിയാദില്‍ 34 ലക്ഷം ടിക്കറ്റുകളാണ് ചെലവായത്. ജിദ്ദയില്‍ 21 ലക്ഷവും ദമാമില്‍ 5.43 ലക്ഷവും ടിക്കറ്റ് വിത്പ്പന നടന്നു. ദഹ്‌റാനില്‍ 1,86,000 വും ഹുഫൂഫില്‍ 1,30,000 വും സിനിമാ ടിക്കറ്റുകളാണ് വിറ്റഴിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

35 വര്‍ഷത്തിന് ശേഷം സൗദിയില്‍ 2018ലാണ് സിനിമാ തീയറ്ററുകള്‍ക്ക് അനുമതി നല്‍കിയത്. 300 തീയറ്ററുകളാണ് വിവിധ പ്രവിശ്യകളിലായി പ്രവര്‍ത്തിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
