
റിയാദ്: സൗദി അറേബ്യയിലെ പൈതൃക നഗരമായ അല്‍ ഉലയുടെ പെരുമയും പ്രകൃതി ഭംഗിയും വിളംബരം ചെയ്യുന്ന ബൃഹത് പദ്ധതിയുടെ രൂപരേഖ പ്രകാശനം ചെയ്തു. ‘കാലത്തിലൂടെ ഒരു യാത്ര’ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതി രൂപരേഖ കിരീടാവകാശിയും അല്‍ ഉല റോയല്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് പ്രകാശനം ചെയ്തത്.


പൈതൃക നഗരത്തിന്റെ സംസ്‌കാരം, പ്രകൃതി സൗന്ദര്യം, കല എന്നിവ വീണ്ടെടുത്ത് അല്‍ ഊലയെ അന്താരാഷട്ര ലക്ഷ്യസ്ഥാനമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം 2023ല്‍ പൂര്‍ത്തിയാക്കും. മൂന്ന് ഘട്ടങ്ങളിലായി 2035ല്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ 38,000 തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയും.
നൂറ്റാണുകള്‍ പഴക്കമുളള അല്‍ ഉലയിലെ ശവകുടീരങ്ങള്‍, പരിസ്ഥിതി, ഭൂപ്രകൃതി എന്നിവ സംബന്ധിച്ച് മൂന്ന് വര്‍ഷം നടത്തിയ ശാസ്ത്രീയ പഠനത്തിന് ശേഷമാണ് പദ്ധതി രൂപകല്പ്പന ചെയ്തത്. ദേശീയ, അന്തര്‍ദേശീയ രംഗത്തെ വിദഗ്ദരുടെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. അല്‍ ഉല നഗരഹൃദയത്തില്‍ നിന്നും 20 കിലോ മീറ്റര്‍ ചുറ്റളവില്‍ അഞ്ച് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇവിടങ്ങളില്‍ ചരിത്രവും പൈതൃകവും സംസ്‌കാരവും വിളംബരം ചെയ്യുന്ന നിര്‍മാണങ്ങളാണ് അല്‍ ഉലയില്‍ ഉയരുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
