Sauditimesonline

watches

റോഡപകടം: സൗദിയില്‍ മരണ നിരക്ക് 51 ശതമാനം കുറഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ റോഡപകടങ്ങളില്‍ ഉണ്ടാകുന്ന മരണ നിരക്ക് 51 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ്. നിയമം കര്‍ശനമാക്കുകയും ഡ്രൈവര്‍മാര്‍ക്കിടയില്‍ ബോധവത്ക്കരണം ശക്തമാക്കുകയും ചെയ്തതോടെയാണ് റോഡപകടം കുറയാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ 28 പേര്‍ വാഹനാപകടങ്ങളില്‍ രമിച്ചിരുന്നു. ഇത് കഴിഞ്ഞ വര്‍ഷങ്ങളില്‍ 13.5 ആയി കുറഞ്ഞു. ജീവഹാനിക്കും ഗുരുതരമായ പരിക്കുകള്‍ക്കും പുറമെ റോഡപകടങ്ങള്‍ വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. കുറഞ്ഞകാലംകൊണ്ട് അപകട നിരക്ക് കുറക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top