
റിയാദ്: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ടാക്‌സി മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം എട്ടു ലക്ഷം കടന്നതായി ഗതാഗത മന്ത്രാലയം. ആറായിരം കോടി റിയാലാണ് ഇവര്‍ വരുമാനം നേടിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സി സേവനം നല്‍കുന്ന കമ്പനികള്‍ക്കു കീഴില്‍ 8.47 ലക്ഷം സ്വദേശികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ വനിതകളും ഉള്‍പ്പെടുമെന്ന് ഗതാഗത മന്ത്രി എഞ്ചി. സാലിഹ് അല്‍ ജാസിര്‍ പറഞ്ഞു, മൂന്ന് വര്‍ഷം മുമ്പാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനം രാജ്യത്ത് ആരംഭിച്ചത്.

കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ തുറമുഖങ്ങളില്‍ ചരക്കു ഗതാഗതം 5 ശതമാനം വര്‍ധിച്ചു. 86.33 ലക്ഷം കണ്ടയ്‌നറുകളാണ് തുറമുഖങ്ങള്‍ കൈകാര്യം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്ത് യാത്രാവിമാനങ്ങളില്‍ 7.5 കോടി ടണ്‍ ചരക്കുകള്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. ഇതിനു പുറമെ വിദേശങ്ങളില്‍ കുടുങ്ങിയ 60,000 സ്വദേശികളെ രാജ്യത്തെത്തിച്ചതായും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
