റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മാതാവിനെ റിയാദ് ഒഐസിസി നേതാക്കള്‍ സന്ദര്‍ശിച്ചു. സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം കളക്കരയുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. റിയാദ് പൊതുസമൂഹം ഒറ്റക്കെട്ടായി കൂടയുണ്ടെന്നും അബ്ദുല്‍ റഹീം ഉമ്മയുടെ അരികിലെത്തും വരെ വിശ്രമമില്ലാതെ പരിശ്രമം ഉണ്ടാകുമെന്നും സംഘം അറിയിച്ചു.
റഹീമിന്റെ മോചനത്തിന് ശേഷവും സാധ്യമായ സാഹായങ്ങള്‍ ചെയ്യുമെന്ന ഉറപ്പും നല്‍കിയാണ് ഒഐസിസി നേതാക്കള്‍ മടങ്ങിയത്. മകന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചവരുടെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഉമ്മ നന്ദി പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഹീം നിയമ സഹായ സമിതിയുടെ യോഗത്തിലും നേതാക്കള്‍ പങ്കെടുത്തു. റിയാദ് ഒഐസിസി മുന്‍ നേതാവ് ടി കെ അഷ്‌റഫ്, മമ്മദ് പൊന്നാനി, സലാം തെന്നല, അലി ചെറുവത്തൂര്‍, ശഹീദ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
