
റിയാദ്: പെരുമ്പടപ്പ് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മ ‘പെരുമ്പടപ്പ് സ്വരൂപം’ നിലവില്‍ വന്നു. റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഥമ യോഗത്തില്‍ പഞ്ചത്തിലെ വിവിധ പ്രദേശങ്ങളിലുളളവര്‍ പങ്കെടുത്തു.

പൊന്നാനിയിലെ ചരിത്രപ്രാധന പഞ്ചായത്തുകളില്‍ ഒന്നായ പെരുമ്പടപ്പ് ദേശക്കാര്‍ റിയാദിലെ സാമൂഹ്യ സാംസകാരിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നെങ്കിലും സംഘടനാ രൂപം പ്രാപിക്കുന്നത് ആദ്യമായാണ്. പെമ്പടപ്പിലെ പ്രവാസികള്‍ ഉള്‍പ്പടെയുള്ള പ്രവാസി സമൂഹത്തിന്റെ ക്ഷേമമാണ് സംഘനയുടെ ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പിന് ശേഷം ഭാരവാഹികള്‍ പറഞ്ഞു.

ഭാരവാഹികളായി ഷാജഹാന്‍ (പ്രസിഡന്റ്), ഷാനവാസ് തറയില്‍ (ജനറല്‍ സെക്രട്ടറി), ജാബിര്‍ നൂനകടവ് (ട്രഷറര്‍), മുഹമ്മദ് കഫീല്‍ ടി പി (ജോ. സെക്രട്ടറി), ഷെജീര്‍ പുഴംകണ്ടതയില്‍ (വൈസ് പ്രസിഡന്റ്), ഷാനവാസ് നൂണകടവും (മീഡിയ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷധികാരി സി. കെ. അബ്ദുല്‍ കാദര്‍, ലത്തീഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.