ക്രിക്കറ്റ് പ്രവചന മത്സരം: വിജയിക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കിസ് സംഘടിപ്പിച്ച ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പ്രവചന മത്സരവിജയിക്ക് ഉപഹാരം സമ്മാനിച്ചു. മത്സരത്തര വിജയി വര്‍ഗീസ് ജോയിക്ക് (മുസാമിയ) സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് സമ്മാനദാനം നിര്‍വഹിച്ചു.

പരിപാടിയില്‍ റിയാദ് ടാക്കീസ് ഉപദേശക സമിതി അംഗങ്ങളായ നൗഷാദ് ആലുവ, സലാം പെരുമ്പാവൂര്‍, കോഡിനേറ്റര്‍ ഷൈജു പച്ച, ട്രഷറര്‍ അനസ് വള്ളിക്കുന്നം, ഐ ടി കണ്‍വീനര്‍ എടവണ്ണ സുനില്‍ ബാബു, ലുബൈബ് ഇ കെ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കബീര്‍ പട്ടാമ്പി, സനു മാവേലിക്കര, സജി ചെറിയാന്‍, നിസാര്‍ പള്ളികശേരി, ബഷിര്‍ കരോളം, സാജിര്‍ കാളികാവ്, നാസര്‍ വലിയകത്ത്, സുദര്‍ശന്‍ ആലപ്പി എന്നിവര്‍ സന്നിഹതയിരുന്നു.

Leave a Reply