
റിയാദ്: വണ്ടൂര്‍ മണ്ഡലം കെഎംസിസി വാര്‍ഷിക കൗണ്‍സില്‍ യോഗവും പ്രവര്‍ത്തക സംഗമവും നടന്നു. എക്‌സിറ്റ് 18 ലെ അല്‍ മനാഖ് വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘ബെസ്റ്റ് 32’ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വിജയികളായ വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവ്, മമ്പാട് ടീം കളിക്കാരെ ആദരിച്ചു. ഇശല്‍ മേളയും അരങ്ങേറി.

ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച ‘റൈസ്’ സംഘടനാ ശാക്തീകരണ ക്യാമ്പയിന്‍ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍ വിശദീകരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍ കാളികാവ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഷംസു വടപുറം വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഷഫ്‌ന ജാസ്മിന് ആക്ടിങ് പ്രസിഡന്റ് സഫീര്‍ ഖാന്‍ കരുവാരകുണ്ട് ഉപഹാരം സമ്മാനിച്ചു. ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ മക്കാനി, സെക്രട്ടറി അര്‍ഷദ് തങ്ങള്‍, യൂനുസ് നാണത്ത്, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഫസല്‍ റഹ്മാന്‍, മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ജാഫര്‍ കാളികാവ് തുടങ്ങിയവര്‍ സംസാരിച്ചു. സുഹൈല്‍ മാട്ടുമ്മല്‍, സജീര്‍ തുവ്വൂര്‍, കലാം മാട്ടുമ്മല്‍, അബ്ദുന്നാസര്‍ മമ്പാട്, റാഷിദ് വാഫി തുടങ്ങിയവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.