റിയാദ്: സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യക്ക് മൂന്നാം സ്ഥാനം. 27 രാജ്യങ്ങളില്‍ നടത്തിയ വോട്ടെടുപ്പിലാണ് രാജ്യത്തിന് നേട്ടം. ഈ വര്‍ഷം നടത്തിയ സര്‍വേയിലാണ് ചൈനയ്ക്കും നെതര്‍ലന്‍സിനും പിന്നാലെ ഏറ്റവും സന്തോഷമുള്ള മൂന്നാമത്തെ രാജ്യമായി സൗദി അറേബ്യ സ്ഥാനം നേടിയത്.
ഫ്രാന്‍സ് ആസ്ഥാനമായുള്ള മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി ഇപ്‌സോസ് ആണ് വോട്ടെടുപ്പിലൂടെ പട്ടിക തയ്യാറാക്കിയത്. ചൈന, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ പത്തില്‍ ഒമ്പത് പേര്‍ വളരെ നല്ലത് അല്ലെങ്കില്‍ സന്തുഷ്ടര്‍ എന്ന് രേഖപ്പെടുത്തി. സൗദി അറേബ്യയില്‍ പത്തില്‍ എട്ടുപേരും സന്തോഷമാണെന്നും സന്തുഷ്ടരാണെന്നും അഭിപ്രായപ്പെട്ടു.
ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, സ്വീഡന്‍, ജര്‍മ്മനി, ബെല്‍ജിയം എന്നിവയാണ് ആദ്യ 10 രാജ്യങ്ങളില്‍ ഇടം നേടിയത്. പട്ടികയില്‍ 11ാം സ്ഥാനമാണ് അമേരിക്കക്കുളളത്. ഇന്ത്യക്ക് 13ാം സ്ഥാനവും. സ്‌പെയിന്‍, ചിലി, പെറു എന്നീ രാജ്യങ്ങള്‍ക്കാണ് പട്ടികയില്‍ അവസാന സ്ഥാനങ്ങള്‍.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.