
റിയാദ്: ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റ കോളനികളുടെ നിര്‍മാണം ഇസ്രായില്‍ അവസാനിപ്പിക്കണമെന്ന് സൗദി മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിദേശ നയം ഫലസ്തീനികള്‍ക്കൊപ്പമാണെന്നും മന്ത്രി സഭ വ്യക്തമാക്കി.
അറബികളുടെ അടിസ്ഥാന പ്രശ്‌നമാണ് ഫലസ്തീനില്‍ നടക്കുന്ന അധിനിവേശം. സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ ഫലസ്തീന്‍ പ്രശ്‌നത്തിനു വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ മടിച്ചിട്ടില്ല. രാജ്യത്തിന്റെ വിദേശ നയത്തില്‍ ഏറ്റവുമധികം പിന്തുണ നല്‍കുന്നത് ഫലസ്തീന്‍ പ്രശ്‌നത്തിനാണ്. പശ്ചിമേഷ്യന്‍ സമാധാനത്തെ സൗദി അറേബ്യ പിന്തുണക്കും. അറബ് സമാധാന പദ്ധതി മുറുകെ പിടിക്കും.

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റ കോളനികളുടെ നിര്‍മാണം ഇസ്രായില്‍ അവസാനിപ്പിക്കണം. അധിനിവേശ ഫലസ്തീനിലെ ജൂത കുടിയേറ്റ കോളനികളുടെ നിര്‍മാണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇതാണ് സമാധാനത്തിന് തടസ്സമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി. ഓണ്‍ലൈനില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
