
റിയാദ്: തൊഴില്‍ വിപണിയുടെ വികസനം ലക്ഷ്യമാക്കിയാണ് വിവിധ പരിഷ്‌കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി എഞ്ചിനീയര്‍ അഹമദ് അല്‍ റാജ്ഹി. രാജ്യത്ത് ഏഴ് പതിറ്റാണ്ടായി നിലവിലുളള സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായം അടുത്ത വര്‍ഷം മാര്‍ച്ച് 14 മുതല്‍ ഇല്ലാതാകും. ഇതു 10 ലക്ഷത്തിലധികം പ്രവാസികള്‍ക്ക് ഗുണം ചെയ്യും. വിദേശ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ വിപണിയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. വിപണിയുടെ വികസനത്തിന് സഹായകമായ അടിസ്ഥാന മാറ്റങ്ങളും മികച്ച ആഗോള തൊഴില്‍ വിപണിയായി ഉയര്‍ത്തുന്നതിനും പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്നും മന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
തൊഴില്‍ വിപണി ആകര്‍ഷകമാക്കുക, തൊഴില്‍ ശേഷി ശാക്തീകരിക്കുക, രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമാക്കിയാണ് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
