Sauditimesonline

KELI CM
വയനാട് പുനഃരധിവാസം; കേളി ഒരു കോടി കൈമാറി

ഫലസ്തീന്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം

റിയാദ്: അന്താരാഷ്ട്ര പ്രമേയങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഫലസ്തീനില്‍ അരങ്ങേറുന്നതെന്ന് സൗദി വിദേശ കാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഫലസ്തീനിലെ പുണ്യ സ്ഥലങ്ങളിലും അവിടെയെത്തുന്ന സന്ദര്‍ശകരെയും ഇസ്രയേല്‍ അക്രമിക്കുകയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഫലസ്തീന് നേരെയുളള ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിര്‍ബന്ധിത നാടുകടത്തലാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ജറുസലേമില്‍ വീടുകളും സ്ഥലങ്ങളും അധിനിവേശ സേന പിടിച്ചെടുക്കുന്നു. ഐക്യ രാഷ്ട്ര സുരക്ഷാ സമിതിയുടെ പ്രമേയങ്ങളും അന്താരാഷ്െ്ര തത്വങ്ങള്‍ക്കും എതിരാണിതെന്നും മന്ത്രി പറഞ്ഞു.

പുണ്യ സ്ഥലങ്ങളിലെത്തുന്നവരെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം. വിശ്വാസ സ്വാതന്ത്ര്യത്തിനും വിശ്വാസികളുടെ ആചാരാനുഷ്ടാനങ്ങളും അന്താരാഷ്ട്ര നിയമങ്ങള്‍ ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ലംഘനമാണ് ഫലസ്തീനില്‍ നടക്കുന്നത്. കിഴക്കന്‍ ജറുസലേം ഫലസ്തീന്റെ അധീനതയിലുളള പ്രദേശമാണെന്ന് യുഎന്‍ പ്രമേയം നിലനല്‍ക്കേയാണ് ആക്രമണമെന്നും മന്ത്രി കുറ്റപ്പെടുത്തി. ഈജിപ്തും ജോര്‍ദാനും നടത്തുളള വെടിനിര്‍ത്തല്‍ ശ്രമങ്ങളെ പിന്തുണക്കുന്നതായും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top