Sauditimesonline

MAKKAH RAIN
റിയാദിലും ഖസീമിലും മഴ; സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വര്‍ഷാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു

റിയാദ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ലുലുവിന്റെ സൗദി അറേബ്യയില്‍ വര്‍ഷാവസാന ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 12 മുതല്‍ 18 വരെ സൗദിയിലെ ലുലു സ്‌റ്റോറുകളില്‍ ഓഫറുകള്‍ ലഭ്യമാകും. 10, 15, 20 റിയാല്‍ വിലയുള്ള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് വര്‍ഷാവസാന ഓഫറിന്റെ പ്രത്യേകത

പലചരക്ക് സാധനങ്ങള്‍, ഫ്രഷ് ഫുഡ്, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളില്‍ മികച്ച വിലയില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. അരി, എണ്ണ, പലവ്യഞ്ജനങ്ങള്‍, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, ജ്യൂസുകള്‍ തുടങ്ങിയ ഉത്പ്പന്നങ്ങള്‍ക്കും പ്രത്യേക വിലക്കിഴിവ് ലഭ്യമാക്കിയിട്ടുണ്ട്. ഫ്രഷ് മീറ്റിനും ആകര്‍ഷകമായ ഓഫറുകള്‍ ഉണ്ട്. ഹോട്ട്ഫുഡ്, കേക്കുകള്‍ എന്നിങ്ങനെ രുചികരമായ ഭക്ഷണ സാധനങ്ങള്‍ക്കും വില കുറവില്‍ ലഭ്യമാണ്. ഫാഷന്‍, ലൈഫ് സ്‌റ്റൈല്‍, ആരോഗ്യ-സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, കായിക ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നീ വിഭാഗങ്ങളിലും ആകര്‍ഷകമായ നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ലുലു മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top