
റിയാദ്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ വസ്ത്രം ധരിക്കണമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം. സൗദിയിലെ സെക്കന്‍ഡറി സ്‌കൂള്‍ വി്വ്യാര്‍ത്ഥികള്‍ക്കാണ് ഇതു നിര്‍ബന്ധമാക്കിയത്. പൊതു, സ്വകാര്യ മേഖലകളിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഇതു ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതിനും നാഷനല്‍ ഐഡന്റിറ്റി വ്യക്തമാക്കുന്നതിനുമാണ് പുതിയ തീരുമാനം. തോബ് എന്നറിയപ്പെടുന്ന നീളമുളള വസ്ത്രം, ശിരോവസ്ത്രമായ ശിമാഅ് എന്നിവയാണ് ധരിക്കേണ്ടത്. എന്നാല്‍ സ്വദേശികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ ശിരോവസ്ത്രം ധരിക്കേണ്ട ആവശ്യമില്ല. അതേസമയം, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ യൂനിഫോം ബാധകമല്ല.

സൗദിയുടെ സാംസ്‌കാരിക പാരമ്പര്യം അറിയാനും കണ്ണിചേര്‍ക്കാനും പുതിയ തീരുമാനം കഴിയുമെന്നാണ് പ്രതീക്ഷ. യൂനിഫോം പരിഷ്‌കരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ബോധവത്കരണ കാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.