‘റിംഫ്’ ഹെല്‍ത്ത് ക്ലബ് അംഗത്വ കാര്‍ഡ് സമ്മാനിച്ചു
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) ആരോഗ്യ ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്ക് ഉപഹാരം വിതരണം ചെയ്തു. ബത്ഹയിലെ എക്‌സ്ട്രീം ഹെല്‍ത്ത് ക്ലബ് അംഗത്വ കാര്‍ഡുകളാണ് ഉപഹാരമായി സമ്മാനിച്ചത്. സലീം പളളിയില്‍, എം സഈദ്, കെടി ഷറഫുദ്ദീന്‍, ആബിദ് എന്നിവരാണ് അംഗത്വ കാര്‍ഡിന് അര്‍ഹരായത്. എക്ട്രീം മാനേജിംഗ് ഡയറക്ടര്‍ ഇ കെ റഹീം കാര്‍ഡ് വിതരണം ചെയ്തു. റിംഫ് ബോധവത്ക്കരണ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം എക്‌സ്ട്രീം ഹെല്‍ത്ത് ക്ലബില്‍ എയ്‌റോബിക്‌സ് എക്‌സര്‍സൈസ് […]













