Sauditimesonline

rima
കഠിനാധ്വാനത്തിന്റെ ഉന്നത വിജയം; റിമ ഷുക്കൂറിനെ അനുമോദിച്ച് ഒ.ഐ.സി.സി.

Saudi News

gulf, saudi

സൗദിയുടെ ഉപഹാരം; ലോക രാജ്യങ്ങള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യും

റിയാദ്: സൗദി അറേബ്യ 102 രാജ്യങ്ങളിലായി 700 ടണ്‍ ഈന്തപ്പഴം വിതരണം ചെയ്യും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റമദാന്റെ ഭാഗമായാണ് ഈന്തപ്പഴ വിതരണം. ഓരോ രാജ്യത്തെയും സൗദി എംബസികള്‍ വഴി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഈന്തപ്പഴ വിതരണത്തിന്റെ ചുമതല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 ടണ്‍ അധികം ഈ വര്‍ഷം വിതരണം ചെയ്യും. ഈന്തപ്പഴങ്ങള്‍ അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബുദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ശൈഖ് അറിയിച്ചു.

gulf, saudi

തലശ്ശേരി കൂട്ടായ്മ ക്യാരം ലീഗ്

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടി.എം.ഡബ്ലു.എ) ക്യാരം, ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ടിസിഎല്‍ സീസണ്‍ 4 ക്യാരം ലീഗ് ടൂര്‍ണമെന്റില്‍ ഹസീബ് മുഹമ്മദ്, ഷഫീക്ക് ലോട്ടസ് അംഗങ്ങളായ ടീം ഡെബനയര്‍ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തൈസിം അബ്ദുല്‍ ഗഫൂര്‍, സെനില്‍ ഹാരിസ് അംഗങ്ങളായ ടീം ടാഗിനെ നേരിട്ടുള്ള രണ്ടു ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. സെമിയില്‍ ടീം ഡെബനയര്‍ അനീര്‍, മമ്മു ലോട്ടസ് അണിനിരന്ന ടീം മാസിനെയും, ടീം ടാഗ് അന്‍വര്‍ സാദത്ത് കാത്താണ്ടി, ഹാരിസ്

gulf, saudi

എംഇഎസ് റിയാദ് ചാപ്റ്റര്‍: ടിഎം അഹമ്മദ് കോയ നയിക്കും

റിയാദ്: എം. ഇ. എസ് റിയാദ് ചാപ്റ്റര്‍ വാര്‍ഷിക പൊതുയോഗം പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഭരണ സമിതി 22 ലക്ഷം രൂപയുടെ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. യോഗത്തില്‍ പ്രസിഡന്റ് അഹമ്മദ് കോയ അധ്യക്ഷനായി. ടി.എം. അഹമ്മദ് കോയ സിറ്റി ഫഌവര്‍ (പ്രസിഡന്റ്), നവാസ് റഷീദ് (ജന. സെക്രട്ടറി), ഫൈസല്‍ പൂനൂര്‍ (ട്രഷറര്‍), ടി.എസ്. സൈനുല്‍ ആബിദ്, ഡോ. അബ്ദുള്‍ അസീസ് (വൈസ് പ്രസിഡന്റുമാര്‍), ഷെഫീഖ് പാനൂര്‍, മുഹമ്മദ് ഖാന്‍ (സെക്രട്ടറിമാര്‍), ഷമീം മുക്കം

gulf, saudi

ഇന്ത്യന്‍ സാംസ്‌കാരികോത്സവം ഒരുക്കി ‘അഹ്‌ലന്‍ ദവാദ്മി-2025’

റിയാദ്: സൗദി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ദവാത്മി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘അഹ്‌ലന്‍ ദവാദ്മി 2025’ ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി ഒരു ദിവസം പ്രത്യേക കലാപരിപാടികളും അരങ്ങേറി. സൗദി ടൂറിസം കൗണ്‍സിലും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദവാത്മി മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ച് ദവാത്മിയിലെ മലയാളികളുടെ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘാടക സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുന്‍സിപ്പാലിറ്റി ഓപ്പണ്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ ആഘോഷങ്ങളില്‍ ദവാത്മിയിലെ വിവിധ

gulf, saudi

എയര്‍പോര്‍ട്ടില്‍ നിന്നു മടക്കിയ മലയാളി ചികിത്സക്കു ശേഷം നാട്ടിലേയ്ക്ക്

റിയാദ്: അവധിക്ക് നാട്ടിലേക്കു മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തിയെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെര്‍ണാണ്ടസ് ഒരുമാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേയ്ക്ക്. 13 വര്‍ഷം റിയാദില്‍ നിര്‍മാണ തൊഴിലാളിയായ ജോസ് മൂന്ന് മാസത്തെ അവധിക്ക് നാട്ടില്‍ പോകുന്നതിനായാണ് റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിയത്. എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ തളര്‍ച്ച അനുഭവപ്പെട്ടു. അസ്വാഭാവികത തോന്നിയ എയര്‍പോര്‍ട്ട് അധികൃതര്‍ ജോസിനെ മാറ്റി നിര്‍ത്തി. കേളി പ്രവര്‍ത്തകന്‍ മോഹന്‍ദാസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നു ശുമേസി ആശുപത്രിയില്‍ എത്തിക്കാന്‍ സംവിധം ഒരുക്കി. ഇതിനിടെ

gulf, saudi

ക്വുര്‍ആന്‍ ലേണിംഗ് പുസ്തക പ്രകാശനം

റിയാദ്: ക്വുര്‍ആന്‍ ഹദീസ് ലേണിംഗ് കോഴ്‌സ് പന്ത്രണ്ടാം ഘട്ട പുസ്തകം ബത്ഹ ഏരിയ പ്രകാശനം ചെയ്തു. ഷാജഹാന്‍ പടന്നയില്‍ നിന്ന് പുസ്തകം സ്വീകരിച്ച് അഫ്ഹാം അല്‍ ഹികമി പ്രകാശനം നിര്‍വ്വഹിച്ചു. ഏരിയ സെക്രട്ടറി അനീസ് എടവണ്ണ, ക്വു. എച്ച്. എല്‍.സി ചെയര്‍മാന്‍ ഷാഹിദ് പെരിന്തല്‍മണ്ണ, കണ്‍വീനര്‍ അന്‍സാര്‍ തിരുവനന്തപുരം തുടങ്ങിയവര്‍ പങ്കെടുത്തു. പുസ്തകം ആവശ്യമുള്ളവര്‍ 0502095442 എന്ന നമ്പറില്‍ബന്ധപ്പെടണമെന്നു സംഘാടകര്‍ അറിയിച്ചു.

gulf, saudi

കെഎംസിസി-ഇസ്മ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് അല്‍ ഖലീജ് ഇഷ്ബിലിയയിലെ ഇസ്മ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കെഎംസിസിയുടെ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ‘പരിരക്ഷ-2025’ ക്യാമ്പയിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത 600 പേര്‍ക്കാണ് ചികിത്സാ സൗകര്യം ഒരുക്കിയത്. എന്നാല്‍ രണ്ട് ദിവസത്തെ ക്യാമ്പ് ആയിരത്തിലധികം ആളുകള്‍ ഉപയോഗപ്പെടുത്തി. പങ്കെടുത്തവര്‍ക്കു ഒരു വര്‍ഷം സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഇസ്മ കെയര്‍ പ്ലസ് കാര്‍ഡ് വിതരണം ചെയ്യുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ക്യാമ്പില്‍ വിവിധ ബ്ലഡ് ടെസ്റ്റുകള്‍ക്കു

gulf, saudi

റിയാദ് മെട്രോ കിലോമീറ്ററിന് നിര്‍മ്മാണ ചെലവ് 62.25 കോടി റിയാല്‍

റിയാദ്: റിയാദ് മെട്രോ പദ്ധതി ചെലവ് 9,375 കോടി റിയാലാണെന്ന് റിയാദ് റോയല്‍ കമ്മീഷന്‍ ആക്ടിംഗ് സി.ഇ.ഒ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍. പതിമൂന്നു രാജ്യങ്ങളില്‍ നിന്നുള്ള 19 കമ്പനികള്‍ ഉള്‍പ്പെട്ട മൂന്നു കണ്‍സോര്‍ഷ്യം പദ്ധതി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി. ഒരു കിലോമീറ്റര്‍ നിര്‍മ്മാണച്ചെലവ് 62.25 കോടി റിയാലാണ്. ഇത്തരം പദ്ധതികളിലെ ലോകത്തെ ഏറ്റവും കുറഞ്ഞ ചെലവിലാണ് റിയാദ് മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു ഘട്ടമായി ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുളള ഡ്രൈവര്‍ ഇല്ലാത്ത ട്രെയിന്‍ പദ്ധതിയാണിതെന്നും ഇബ്രാഹിം അല്‍സുല്‍ത്താന്‍

gulf, saudi

തിരുവനന്തപുരം ഒഐസിസി ‘സ്‌നേഹ ചിറക്’

റിയാദ്: ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി ‘സ്‌നേഹ ചിറക് എന്ന പേരില്‍’ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. റിയാദ് ബത്തയിലെ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ സബര്‍മതി ആഡിറ്റോറിയത്തില്‍ നടത്തപ്പെട്ട സമ്മേളത്തില്‍ നൂറില്‍പരം ജനറല്‍ അംഗങ്ങളും നേതാക്കളും പങ്കെടുത്തു. റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി പ്രസിഡണ്ട് വിന്‍സന്റ് കെ ജോര്‍ജ്ജ് അധ്യക്ഷനായ സമ്മേളനം ജില്ലാ കമ്മറ്റി സീനിയര്‍ നേതാവ് അഡ്വ. എല്‍ കെഅജിത്ത് ഉദ്ഘടനം ചെയ്തു. ജില്ലാ കമ്മറ്റിയില്‍ നിന്നുമുള്ള സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി നിഷാദ് ആലങ്കോട് ആമുഖവും

gulf, saudi

ഡബ്ല്യു.എം.എഫ് ഹെല്‍ത്ത് വാക്കത്തോണ്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഹെല്‍ത്ത് ഫോറം വാക്കത്തോണ്‍-2025 സംഘടിപ്പിച്ചു. ‘ഹെല്‍ത്ത് ഫോര്‍ ഓള്‍’ എന്ന പ്രമേയത്തില്‍ കിംസ് ഹെല്‍ത്തുമായി സഹകരിച്ച് ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി സൗദി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. റിയാദ് മലാസിലെ കിംഗ് അബ്ദുള്ള പാര്‍ക്കില്‍ നടന്ന വാക്കത്തോണില്‍ റിയാദ് കൗണ്‍സിലിന്റെയും അല്‍ ഖര്‍ജ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ പങ്കെടുത്തു. രാവിലെ 9ന് കിംസ് ഹെല്‍ത്ത് റിയാദ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ മുഹമ്മദ്

gulf, saudi

സമദ് വള്ളീത്തിന് യാത്രയയപ്പ്

റിയാദ്: 43 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പട്ടാമ്പി അബ്ദുല്‍ സമദ് വള്ളീത്തിന് യാത്രയയപ്പ് നല്‍കി. റിയാദ് ഒഐസിസി പ്രവര്‍ത്തകന്‍, പാലക്കാട് സൗഹൃദവേദി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സാമൂഹിക രംഗത്തും സജീവമായിരുന്നു. രക്ഷധികാരി ബാബു പട്ടാമ്പി പാലക്കാട് സൗഹൃദ വേദിയുടെ ഉപഹാരം സമ്മാനിച്ചു. പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. നിഷാദ് പാലക്കാട്, അയൂബ്ബ്, സല്‍മാന്‍, ജെഷാന്‍, അജിഷ് ഒറ്റപ്പാലം, ജാഫര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

azhchavatam, gulf

നഗരത്തിന്റെ ഹൃദയമാണ് വിപണി; നാഗരികതയുടെയും

ഫോട്ടോ: അന്‍ഷാദ് ഫിലിംക്രാഫ്റ്റ് ഒരുപാട് കഥകളും ചരിത്രവും പറയുന്ന പ്രാദേശിക വിപണികളാണ് അറബ് നാഗരികതയുടെ പ്രത്യേകത. സൗദി അറേബ്യയുടെ ഓരോ ദിക്കിലെയും സംസ്‌കാരങ്ങള്‍ അടയാളപ്പെടുത്തുന്നത് ഇത്തരം വ്യാപാര കേന്ദ്രങ്ങളിലാണ്. അതുകൊക്കുതന്നെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ഒന്നിപ്പിക്കുന്ന ഇടങ്ങളാണ് വ്യാപാര കേന്ദ്രങ്ങള്‍. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രവിശ്യകളിലെ വ്യാപാരവും നാഗരികതയും സൂഖ് അല്‍ അവ്വലീന്‍ എന്ന പേരില്‍ റിയാദില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നു. അറേബ്യന്‍ ഗള്‍ഫിന്റെയും ചെങ്കടലിന്റെയും അതിര്‍ത്തിയിലുള്ള അറേബ്യന്‍ ഉപദ്വുപിലെ ഏറ്റവും വലിയ രാജ്യമാണ് സൗദി അറേബ്യ. വടക്കേ

gulf, saudi

ലീപ് ടെക് മേള സമാപിച്ചു; അടുത്ത വര്‍ഷം റിയാദിന് പുറമെ ഹോങ്കോങ്ങിലും

റിയാദ്: അന്താരാഷ്ട്ര ടെക് ഫെസ്റ്റ് ‘ലീപ്-2025’ റിയാദ് മല്‍ഹമിലെ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ചു. നാലു ദിനങ്ങളിലായി നടന്ന മേളയില്‍ 1000 പ്രഭാഷകരും അന്താരാഷ്ട്ര സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. നൂതന ഐടി ഉത്പ്പന്നങ്ങളുമായി 1,800 പ്രദര്‍ശകരും 680 സ്റ്റാര്‍ട്ടപ്പ് കമ്പനികളും മേളയില്‍ പങ്കെടുത്തു. 1,500 കോടി ഡോളറിെന്റ നിക്ഷേപ പദ്ധതികള്‍ക്കുളള കരാറിനും മേള വേദിയായി. ഇന്ത്യയില്‍ നിന്ന് 40 കമ്പനികളാണ് പങ്കെടുത്തത്. ഇതില്‍ മലയാളി സംരംഭകരും ഉള്‍പ്പെടും. മലയാളി കൂട്ടായ് ഐടി എക്‌സ്‌പെര്‍ട്ട് ആന്റ്

gulf, saudi

ജോലിക്കിടെ കെട്ടിടത്തില്‍ നിന്നു വീണു മലയാളി മരിച്ചു

ജിദ്ദ: ജോലിക്കിടെ യാമ്പുവിനടുത്ത് ഉംലജില്‍ മലയാളി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. മലപ്പുറം താനൂര്‍ കാരാട് സ്വദേശി സിപി നൗഫല്‍ (45) ആണ് മരിച്ചത്. ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലിക്കിടെ ബുധനാഴ്ച വൈകീട്ടാണ് അപകടം. തലക്ക് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 15 വര്‍ഷമായി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ജോലി ചെയ്തിരുന്ന നൗഫല്‍ ഒരു വര്‍ഷമായി ഉംലജിലാണ്. സാമൂഹിക പ്രവര്‍ത്തങ്ങളിലും സജീവമായിരുന്നു. വി.വി.എന്‍. കുഞ്ഞിമൂസ, സി.പി. ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: നബീല, മക്കള്‍:

Scroll to Top