സൗദി സ്ഥാപകദിനം: ഖോബാറില്‍ ലുലു വാക്കത്തോണ്‍
ദമ്മാം: സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വാക്കത്തോണ്‍-2025 സംഘടിപ്പിച്ചു. സുസ്ഥിര വികസനം ലക്ഷ്യമാക്കി അല്‍ഖോബാറിലെ ന്യു കോര്‍ണിഷിലായിരുന്നു പരിപാടി. കായിക മന്ത്രാലയത്തിന്റെയും ആല്‍ ഖോബര്‍ മുനിസിപ്പാലിറ്റിയുടേയും പിന്തുണയോടെ 3 കിലോ മീറ്റര്‍ വാക്കത്തോണില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ‘ഹാന്‍ഡി ക്രാഫ്റ്റ് സംരക്ഷിക്കുക’ എന്ന പ്രമേയത്തിലായിരുന്നു വാക്കത്തോണ്‍. കായിക മന്ത്രാലയത്തിലെ താരിഖ് അല്‍ ഖത്താനി വാക്‌ത്തോണ്‍ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക റേസിംഗ് പിസ്‌റ്റോള്‍ ഷോട്ട് ഉപയോഗിച്ചാണ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. പരമ്പരാഗത അറബിക് നൃത്തമായ […]














