Sauditimesonline

hajj ed
മദീനയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വരവേല്‍പ്പ്

Saudi News

gulf, saudi

കേരളം എങ്ങോട്ട്? പിഎംഎഫ് ചര്‍ച്ചാ സംഗമം

റിയാദ്: ലഹരിക്കെതിരെ പ്രചാരണ ബോധവല്‍ക്കരണ പരിപാടികളുമായി പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. സൗദി സ്ഥാപകദിനത്തില്‍ റിയാദില്‍ നിന്നാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. റിയാദിലെ സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത സെമിനാറില്‍ ‘ലഹരി വ്യാപനം തടയുന്നതില്‍ പ്രവാസി കുടുംബങ്ങള്‍ക്കുള്ള പങ്ക് ‘ എന്ന വിഷയം ചര്‍ച്ച ചെയ്തു. സെമിനാറില്‍ സംഘടനയുടെ അംഗങ്ങളും കുടുംബങ്ങളും ക്ഷണിക്കപെട്ട അതിഥികളും പങ്കെടുത്തു. പ്രസിഡന്റ് സലിം വാലിലപ്പുഴ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് ആമുഖ പ്രഭാഷണം നടത്തി. […]

gulf, saudi

സൗദിയുടെ വളര്‍ച്ചക്കൊപ്പം സംരംഭകരും വളരണം: ‘സിനര്‍ജിയ’ ശില്പശാല

റിയാദ്: സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ബിസിനസ് നോളജ് ഷെയറിങ് പ്ലാറ്റ്‌ഫോം സിനര്‍ജിയ ബിസിനസ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ സൗദിയിലെ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ബിസിനസ് വളര്‍ത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക പാഠങ്ങളും ശില്‍പ്പശാല ചര്‍ച്ച ചെയ്തു. ബിസിനസ് കോച്ച് കസാക് ബെഞ്ചാലി നേതൃത്വം നല്‍കി. രജിസ്റ്റര്‍ ചെയ്ത നൂറിലേറെ പ്രവാസി സംരംഭകര്‍ പങ്കെടുത്തു. പരമ്പരാഗത രീതിയില്‍ നിന്ന് മാറി ബിസിനസില്‍ നടപ്പിലാക്കേണ്ട പുതിയ രീതികള്‍, ഉടമകളുടെ അഭാവത്തിലും ബിസിനസിനെ മുന്നോട്ടു

gulf, saudi

റഫീഖ് പന്നിയങ്കരയുടെ ‘പ്രിയപ്പെട്ടൊരാള്‍’ പ്രകാശനം

റിയാദ്: കഥാകൃത്തു റഫീഖ് പന്നിയങ്കരയുടെ നോവല്‍ ‘പ്രിയപ്പെട്ടൊരാള്‍’ സൗദിതല പ്രകാശനം റിയാദിലെ ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായന ചര്‍ച്ചാവേദിയില്‍ നടന്നു. നോവല്‍ വി.കെ. ഷഹീബക്ക് നല്‍കി എഴുത്തുകാരി സബീന എം. സാലി പ്രകാശനം ചെയ്തു. നാസര്‍ കാരക്കുന്ന്, ജോണി പനംകുളം, എം. ഫൈസല്‍, സി.എം. സുരേഷ് ലാല്‍, ജോമോന്‍ സ്റ്റീഫന്‍, വിപിന്‍ കുമാര്‍, സരസന്‍ ബദിഅ, റസൂല്‍ സലാം, നജിം കൊച്ചുകലുങ്ക്, അനിത്ര ജ്യോമി എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ഹരിതം ബുക്‌സാണ് പ്രസാധകര്‍. റഫീഖിന്റെ ആദ്യനോവലാണിത്. മൂന്ന്

gulf, saudi

കെഎംസിസിയുടെ സ്ഥാനം ജനഹൃദയങ്ങളില്‍: ഷാഫി പറമ്പില്‍ എം പി

റിയാദ്: ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത സേവനങ്ങള്‍ കാഴ്ചവെക്കുന്ന കെഎംസിസി ജനഹൃദയങ്ങളിലാണ് സ്ഥാനം നേടിയിട്ടുള്ളതെന്ന് ഷാഫി പറമ്പില്‍ എം പി പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടില്‍ പ്രളയം ഉണ്ടായ സമയത്തും വയനാട്ടില്‍ വലിയ ദുരന്തമുണ്ടായ സമയത്തും കെഎംസിസി നല്‍കിയിട്ടുള്ള സഹായങ്ങള്‍ ഒരിക്കലും കേരള ജനതക്ക് മറക്കുവാന്‍ കഴിയില്ല. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ സൗദി സന്ദര്‍ശനം വഴി കഴിഞ്ഞിട്ടുണ്ട് അവയെല്ലാം അധികാര കേന്ദ്രങ്ങളില്‍ എത്തിക്കുവാനുള്ള

gulf, saudi

ലഹരിക്കെതിരെ പോരാട്ടം: പങ്കാളികളാകണമെന്ന് ഷാഫി പറമ്പില്‍

റിയാദ്: പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യുകയും, പ്രവാസികളുടെ വിഷയങ്ങളെ അതിന്റെ ഉത്തരവാദിത്വപ്പെട്ടവരുടെ അടുത്ത് അവതരിപ്പിക്കുക എന്നതായിരുന്നു ഞാന്‍ ഏറ്റെടുത്ത ആദ്യത്തെ ഉത്തരവാദിത്വം, അതു സംബന്ധമായ പ്രവര്‍ത്തനങ്ങളുമായി അവസാനം വരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായി ഷാഫി പറമ്പില്‍ എം പി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ റിയാദ് ഒ ഐ സി സി സംഘടിപ്പിച്ച ‘പ്രവാസി പാര്‍ലിമെന്റ്’ എന്ന വിഷയത്തില്‍ പ്രവര്‍ത്തകരുമായി സംബന്ധിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം സ്വരൂപിച്ച് കൂട്ടിയ തുകയുമായി കുടുംബത്തോടൊപ്പം എങ്ങനെയെങ്കിലും

gulf

കേളി ജീവസ്പന്ദനം ഏപ്രിൽ 11ന്: സംഘാടക സമിതി രൂപീകരിച്ചു

റിയാർദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഹജ്ജിന് മുന്നോടിയായി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് ‘ ജീവസ്പന്ദനം 2025’ ഏപ്രിൽ 11 ന് നടത്തും. ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി യോഗം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുരേഷ് കണ്ണപുരം പാനൽ അവതരിപ്പിച്ചു. ഹജ്ജിനുള്ള സജീകരണങ്ങളുടെ ഭാഗമായി

gulf, saudi

കോഴിക്കോട് ബോയിംഗ് വിമാന സര്‍വ്വീസ് പുനസ്ഥാപിക്കണം

റിയാദ്: മലബാര്‍ ഡവലപ്‌മെന്റ് ഫോറം (എംഡിഎഫ്) റിയാദ് ചാപ്റ്റര്‍ വടകര പാര്‍ലമെന്റ് അംഗം ഷാഫി പറമ്പിലിന് നിവേദനം നല്‍കി. കോഴിക്കോട് ഏര്‍പ്പോര്‍ട്ടില്‍ കോവിഡിന് മുമ്പു സാര്‍വ്വീസ് നടത്തിയിരുന്ന വൈഡ് ബോഡി ബോയിംഗ് വിമാനങ്ങളുടെ സാര്‍വ്വീസ് പുനസ്ഥാപ്പിക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിദേശത്തുള്ളവര്‍ക്ക് സ്‌കൂള്‍ അവധി സമയങ്ങളില്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റുകള്‍ക്ക് ഭീമമായ തുക ഇടാക്കുന്നതിനു അറുതിയായിട്ടില്ല. പ്രവാസികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളും നിവേദനത്തില്‍ എംപിക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കരയുടെ

gulf, saudi

‘കോഴിക്കൊടെന്‍സ്’ സൗദി സ്ഥാപകദിനം ആഘോഷിച്ചു

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ കോഴിക്കോടെന്‍സ് സൗദി സ്ഥാപക ദിനം ആഘോഷിച്ചു. ബത്ഹ നാഷണല്‍ മ്യൂസിയം പാര്‍ക്കില്‍ നടത്തിയ ആഘോഷപരിപാടികള്‍ക്ക് കോഴിക്കോടെന്‍സ് വനിതാ വിങ് നേതൃത്വം നല്‍കി. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പടെ സൗദിയുടെ പരമ്പരാഗത വസ്ത്രം ധരിച്ച്പാര്‍ക്കില്‍ ഒത്തു കൂടി രാജ്യത്തിനും ഭരണാധികാരികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമ്പന്നമായ പൈതൃകത്തിലും ഉന്നത പാരമ്പര്യത്തിലും വേരൂന്നിയ സൗദി അറേബ്യയുടെ ചരിത്രത്തിന് മൂന്ന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഒന്നാം സൗദി രാഷ്ട്രം രൂപപ്പെടുത്തുന്നതിലും മേഖലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതിലും സമ്പന്ന രാഷ്ട്രത്തിന് അടിത്തറ

gulf, saudi

സ്ഥാപക ദിന ആഘോഷങ്ങളുടെ നിറവില്‍ സൗദി അറേബ്യ

റിയാദ്: സ്ഥാപക ദിനം ആഘോഷമാക്കി സൗദി അറേബ്യ. സാംസ്‌കാരിക മന്ത്രാലയം വിവിധ പ്രവിശ്യകളില്‍ ഔദ്യോഗിക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിന്‍ സൗദ് ആണ് സൗദി രാഷ്ട്രം സ്ഥാപിച്ചത്. മൂന്ന് നൂറ്റാണ്ടിനിടെ സൗദിയിലെ ജനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് സ്ഥാപക ദിനത്തിന്റെ ഭാഗമായി രാജ്യത്ത് അരങ്ങേറുന്നത്. സ്ഥാപക ദിനത്തിന്റെ ചരിത്രവും രാജ്യത്തിന്റെ ഏകീകരണത്തിലേക്ക് നയിച്ച അബ്ദുള്‍ അസീസ് രാജാവിന്റെ നേട്ടങ്ങളും വിശദീകരിക്കുന്ന ഡോകുമെന്ററിയുടെ പ്രദര്‍ശനം എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

gulf, saudi

പറക്കാനൊരുങ്ങി റിയാദ് എയര്‍

റിയാദ്: പറക്കാനൊരുങ്ങി റിയാദ് എയര്‍. 2025 അവസാനത്തോടെ റിയാദ് എയര്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് സിഇഒ ടോണി ഡൗഗ്ലസ് അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിക്കാന്‍ എയര്‍ലൈന്‍ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മിയാമിയില്‍ നടന്ന എഫ്‌ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് ഡൗഗ്ലസ് റിയാദ് എയറിന്റെ സര്‍വ്വീസ് സംബന്ധിച്ച് വിശദാംശം പുറത്തുവിട്ടത്. സര്‍വ്വീസ് ആരംഭിച്ച് അഞ്ച് വര്‍ഷത്തിനകം മിഡില്‍ ഈസ്റ്റിലെയും 6 ഭൂഖണ്ഡങ്ങളിലെയും 100 രാജ്യാന്തര നഗരങ്ങളില്‍ സര്‍വീസ് നടത്തുകയാണ് റിയാദ് എയറിന്റെ ലക്ഷ്യം. 72 ബോയിങ് 787 എസ്, 60

gulf, saudi

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ തടസ്സം; ഷാഫി പറമ്പില്‍ എംപിയ്ക്ക് പരാതി നല്‍കി

റിയാദ്: പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കുന്നതിനുളള മാനദണ്ഡങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആക്ഷേപം. ഇതുസംബന്ധിച്ച പരാതി ഷാഫി പറമ്പില്‍ എംപിയ്ക്ക് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സജീര്‍ പൂന്തുറ കൈമാറി. കേരളത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകളില്‍ വധുവിന്റെയും വരന്റെയും പേരിനൊപ്പം കുടുംബപ്പേര് ഇനീഷ്യലായി ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ എംബസി അംഗീകരിക്കുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇനീഷ്യലിന്റെ പൂര്‍ണരൂപം ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് എംബസി ആവശ്യപ്പെടുന്നത്. പുതിയ തലമുറയിലെ പ്രവാസികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍

gulf, saudi

സൗദി റിയാലിന് ചിഹ്‌നം

റിയാദ്: സൗദി റിയാലിന്റെ ഔദ്യോഗിക ചിഹ്നത്തിന് അംഗീകാരം. പുതിയ ചിഹ്നത്തിന് ഭരണാധികാരി സല്‍മാന്‍ രാജാവ് ആണ് അംഗീകാരം നല്‍കിയത്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സൗദി അറേബ്യയുടെ സാമ്പത്തിക സ്വത്വം അടയാളപ്പെടുത്തുന്നതാണ് പുതിയ ചിഹ്‌നം.ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്‌കാരിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും പ്രധാനമാണ് കറന്‍സി. ജി20 രാജ്യങ്ങളുടെ സാമ്പത്തിക ചട്ടക്കൂടിനുള്ളില്‍ റിയാലിന്റെ പ്രധാന്യം ശക്തമാക്കുന്നതിന് ഔദ്യോഗിക ചിഹ്നം സഹായിക്കും. സാംസ്‌കാരിക മന്ത്രാലയം, മാധ്യമ മന്ത്രാലയം, സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജി ഓര്‍ഗനൈസേഷന്‍ എന്നിവയുള്‍പ്പെടെ ചിഹ്നം വികസിപ്പിക്കുന്നതില്‍ പങ്കുവഹിച്ച എല്ലാ സ്ഥാപനങ്ങള്‍ക്കും

gulf

പൊതുയിടത്തും പാര്‍ലമെന്റിലും പ്രവാസികള്‍ക്കൊപ്പം: ഷാഫി പറമ്പില്‍

റിയാദ്: പ്രവാസികള്‍ക്കൊപ്പം പൊതുയിടത്തും പാര്‍ലമെന്റിലും ഇടപെടുമെന്നു ഷാഫി പറമ്പില്‍ എംപി. പലപ്രശ്‌നങ്ങളും മന്ത്രിമാരുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ്ചാപ്റ്റര്‍ പതിനൊന്നാം വാര്‍ഷികം ‘ഗാല നൈറ്റ്’ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കൊയിലാണ്ടിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസക്തമമാണ്. ‘നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം’ എന്ന മുദ്രാവാക്യം ശരിയായരീതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കൊയിലാണ്ടിക്കൂട്ടത്തിന്റെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലെ സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും എംപി പറഞ്ഞു. റിയാദ് ഉമ്മുല്‍ഹമാം ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന

gulf, saudi

സൗദി സ്ഥാപകദിനം: ഖോബാറില്‍ ലുലു വാക്കത്തോണ്‍

ദമ്മാം: സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് വാക്കത്തോണ്‍-2025 സംഘടിപ്പിച്ചു. സുസ്ഥിര വികസനം ലക്ഷ്യമാക്കി അല്‍ഖോബാറിലെ ന്യു കോര്‍ണിഷിലായിരുന്നു പരിപാടി. കായിക മന്ത്രാലയത്തിന്റെയും ആല്‍ ഖോബര്‍ മുനിസിപ്പാലിറ്റിയുടേയും പിന്തുണയോടെ 3 കിലോ മീറ്റര്‍ വാക്കത്തോണില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ‘ഹാന്‍ഡി ക്രാഫ്റ്റ് സംരക്ഷിക്കുക’ എന്ന പ്രമേയത്തിലായിരുന്നു വാക്കത്തോണ്‍. കായിക മന്ത്രാലയത്തിലെ താരിഖ് അല്‍ ഖത്താനി വാക്‌ത്തോണ്‍ ഉദ്ഘാടനം ചെയ്തു. ഔദ്യോഗിക റേസിംഗ് പിസ്‌റ്റോള്‍ ഷോട്ട് ഉപയോഗിച്ചാണ് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. പരമ്പരാഗത അറബിക് നൃത്തമായ

Scroll to Top