Sauditimesonline

hajj ed
മദീനയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വരവേല്‍പ്പ്

Saudi News

gulf, saudi

സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 20 മുതല്‍ അവധി

റിയാദ്: സൗദി അറേബ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 20 വ്യാഴം മുതല്‍ അവധി ആരംഭിക്കും. അധ്യായന വര്‍ഷം അനുസരിച്ച് തേഡ് ടേം ക്ലാസുകളാണ് ഇപ്പോള്‍ തുടരുന്നത്. ഈദുല്‍ ഫിത്ര്‍ അവധി പൂര്‍ത്തിയായി ശവ്വാല്‍ 8 ഞായര്‍ സ്‌കൂള്‍ തുറക്കും. ദുല്‍ഖഅ്ദ 6, 7 തീയതികളിലും അവധിയായിരിക്കും. ദുല്‍ഹജ് 3 വെള്ളി ബലിപെരുന്നാള്‍ അവധി ആരംഭിക്കും. ബലിപെരുന്നാള്‍ അവധി പൂര്‍ത്തിയായി ദുല്‍ഹജ് 19ന് സ്‌കൂളുകള്‍ തുറക്കും. 2025 ജൂണ്‍ 26, ഹിജ്‌റ 1447 […]

gulf, saudi

ഒഐസിസി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 14ന്

റിയാദ്: സമൂഹ ഇഫ്താര്‍ വിരുന്നിന് ഒരുക്കങ്ങള്‍ തുടങ്ങി ഒഐസിസി റിയാദ് റീജിണല്‍ കമ്മിറ്റി. ഇഫ്താര്‍ സംഗമം മാര്‍ച്ച് 14ന് എക്‌സിറ്റ് 18 സുലൈ സദ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. പരിപാടിയുടെ വിജയത്തിന് ബത്ഹ സബര്‍മതിയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനകീയ ഇഫ്താര്‍ സ്വാഗതസംഘവും രൂപീകരിച്ചു. സലീം കളക്കര (ചെയര്‍മാന്‍), അമീര്‍ പട്ടണത്ത് (കണ്‍വീനര്‍), കുഞ്ഞി കുമ്പള,അബ്ദുള്ള വല്ലാഞ്ചിറ, ഫൈസല്‍ ബാഹസ്സന്‍, നവാസ് വെള്ളിമാട്കുന്ന്, മജീദ് ചിങ്ങോലി,

gulf, saudi

റഹീമിന്റെ മോചനം വൈകും; ജാമ്യത്തില്‍ പുറത്തിറക്കാന്‍ ശ്രമം

റിയാദ്: സൗദിയില്‍ തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. ഈ സാഹചര്യത്തില്‍ ജാമ്യത്തില്‍ പുറത്തിറക്കാന്‍ ശ്രമം തുടങ്ങി. ഇതിനായി റഹീമിന്റെ അഭിഭാഷക അഡ്വ. റെന ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസ് മാര്‍ച്ച് 18ന് രാവിലെ 11ന് വീണ്ടുംപരിഗണിക്കും. റഹീം കേസ് ഇന്നു സൗദി സമയം രാവിലെ 10ന് കോടതി പരിഗണിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. റഹീമിന്റെ അഭിഭാഷകര്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ സവാദ്, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂര്‍ എന്നിവര്‍ ഹാജരായി. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് ഗവര്‍ണറേറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന്

business, gulf, saudi

മോഡേല്‍ ഹെയര്‍ ഫിക്‌സിംഗ് പത്താമത് ശാഖ റിയാദില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: ഹെയര്‍ ഫിക്‌സിംഗ് രംഗത്തെ പ്രമുഖരായ മോഡേണ്‍ ഹെയര്‍ ഫിക്‌സിംഗ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ മെയിന്‍ റോഡില്‍ താജ് സെന്ററില്‍ ലുലു ഹൈപ്പറിനോട് ചേര്‍ന്ന് ഷോപ് നമ്പര്‍ 107ല്‍ ആണ് പുതിയ ശാഖ. മാനേജിംഗ് ഡയറക്ടര്‍ മുജീബ് തറമ്മലിന്റെ സാന്നിധ്യത്തില്‍ സൗദി പൗരപ്രമുഖന്‍ അഹമ്മദ് അല്‍ സമീര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ മോഡേല്‍ ഹെയര്‍ ഫിക്‌സിംഗിന്റെ പത്താമത് ശാഖയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രകൃതി ദത്തമായ ഹെയര്‍ ഉപയോഗിക്കുന്നതിനാല്‍ മോഡേണ്‍ ഹെയര്‍

gulf, saudi

റമദാനില്‍ വറുത്തതും പൊരിച്ചതും ഒഴിവാക്കണം: ലോകാരോഗ്യ സംഘടന

റിയാദ്: റമദാന്‍ വ്രതം അനുഷ്ടിക്കുന്നവര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വ്രതം അനുഷ്ടിക്കുന്നവര്‍ നോമ്പു തുറക്കുമ്പോഴും അതിനുശേഷവും വറുത്തതും പൊരിച്ചതും പൂര്‍ണമായി ഒഴിവാക്കണമെന്ന് ഡബഌയു എച് ഒ ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തില്‍ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഭക്ഷ്യ വിഭവങ്ങള്‍ പ്രവാസ ലോകത്തെ സമൂഹ ഇഫ്താറില്‍ ഒഴിവാക്കുന്നത് നന്നാകും. പ്രവാസി കൂട്ടായ്മകള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ക്യാമ്പയിന്‍ നടത്തണമെന്നും ആരോഗ്യ പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു. നോമ്പ് അനുഷ്ടിക്കുന്നവര്‍ ആവിയില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. സമീകൃതാഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി

gulf, saudi

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു; അസര്‍ബൈജാന്‍ യാത്ര കഴിഞ്ഞ് മടങ്ങിയ ഇന്ത്യക്കാരന്‍ റിയാദില്‍ കുടുങ്ങി

റിയാദ്: അസര്‍ബൈജാന്‍ യാത്ര കഴിഞ്ഞ് റിയാദിലേക്കു മടങ്ങിയ ഇന്ത്യക്കാരന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. ഇതോടെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ രണ്ടു ദിവസം കുടുങ്ങിയ യുവാവിന് സാമൂഹിക പ്രവര്‍ത്തകന്‍ തുണയായി. റിയാദില്‍ പ്രവാസിയായ ഉത്തര്‍പ്രദേശ് ജാന്‍പൂര്‍ സര്‍വാര്‍പൂര്‍ സ്വദേശി ഫഹീം അക്തര്‍ അന്‍സാരി (38) ആണ് കുടുങ്ങിയത്. സൗദി വിസയുളള ഫഹീം അസര്‍ബൈജാന്‍ എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞു പാസ്‌പോര്‍ട്ട് ഓവര്‍കോട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതിനിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് അിറഞ്ഞിരുന്നില്ല. റിയാദ് എയര്‍പോര്‍ട്ടിലെത്തി എമിഗ്രേഷന്‍ ക്ലിയറന്‍സിന് ശ്രമിച്ചപ്പോഴാണ് പാസ്‌പോര്‍ട്ട്

gulf, saudi

വാഹനാപകടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ് റിയാദില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം 55-ാം മൈല്‍ അരക്കുപറമ്പ് ചക്കാലകുന്നന്‍ വീട്ടില്‍ സൈനുല്‍ ആബിദ് (34) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് റോഡ് സൈഡില്‍ നില്‍ക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു. റിയാദ്-ദമ്മാം ഹൈവേയില്‍ ബംഗ്ലാദേശ് പൗരന്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ് റിയാദ് എക്‌സിറ്റ് 14ലെ അല്‍മുവാസാത്ത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. തൊഴില്‍ വിസയില്‍ ഒരു മാസം മുമ്പാണ് സൈനുല്‍ ആബിദ് സൗദിയിലെത്തിയത്. പിതാവ്:

gulf, saudi

വിഷന്‍ 2030ന് പിന്തുണ: ലുലു വെയര്‍ഹൗസിന് സോളാര്‍ ഊര്‍ജ്ജം

റിയാദ്: സൗദി അറേബ്യയുടെ വിഷന്‍ 2030ന് പിന്തുണ നല്‍കി സുസ്ഥിരത വികസന പദ്ധതികളുടെ ഭാഗമായി ലുലു ആദ്യ സോളാര്‍ പ്രൊജക്ട് യാഥാര്‍ത്ഥ്യമാക്കി. റിയാദ് സെന്‍ട്രല്‍ വെയര്‍ ഹൗസിലാണ് ആദ്യ സോളാര്‍ ലുലു പ്രൊജക്ട് സ്ഥാപിച്ചത്. 502.7 കിലോവാള്‍ട്ടിന്റെ റൂഫ്‌ടോപ്പ് സോളാര്‍ പാനലാണ് സെന്‍ട്രല്‍ വെയര്‍ ഹൗസില്‍ സ്ഥാപിച്ചത്. പ്രതിവര്‍ഷം 846 മെഗാവാള്‍ട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയും. ഇതിലൂടെ പ്രതിവര്‍ഷം 382 മെട്രിക് ടണ്‍ വരെ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കാനാകും. ഏകദേശം 9000 പുതിയ ചെടികള്‍ നടുന്നതിന് തുല്യമണിത്.

gulf, saudi

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മക്ക-മദീന ഹറമൈന്‍ എക്‌സ്പ്രസ്

റിയാദ്: റമദാന്‍ തിരക്ക് പ്രമാണിച്ച് മക്ക-മദീന ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റ് വര്‍ധിപ്പിക്കുമെന്നു സൗദി അറേബ്യന്‍ റെയില്‍വേ (എസ്.എ.ആര്‍) അറിയിച്ചു. റമദാനില്‍ മക്കക്കും മദീനക്കുമിടയിലെ യാത്രക്ക് ഏകദേശം 16 ലക്ഷം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനവാണിത്. തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കുക, കൂടുതല്‍ സുഖകരവും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് തയ്യാറെടുപ്പുകള്‍. ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്ന സൗദി സ്പാനിഷ് റെയില്‍വേ കമ്പനിയുമായി സഹകരിച്ച് പ്രവര്‍ത്തന പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ റമദാനിലെ

gulf, saudi, uae

ഇന്‍ഡിഗോ കൊച്ചി-റാസല്‍ഖൈമ നേരിട്ട് സര്‍വ്വീസ്

കൊച്ചി: കേരളത്തില്‍ നിന്ന് യുഎഇയിലെ റാസല്‍ഖൈമയിലേക്ക് നേരിട്ടു സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചി-റാസല്‍ഖൈമ നേരിട്ടുള്ള സര്‍വീസുകളാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 15 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. കേരളത്തില്‍ നിന്നു യുഎഇയിലെ വിവിധ എമിരേറ്റുകളിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് സഹായകരമാണ് പുതിയ സര്‍വീസ്. ഇതോടെ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. ഇന്ത്യക്കും യുഎഇയ്ക്കും ഇടയില്‍ ആകെ 250 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. യാത്രക്കാര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ

gulf, saudi

റമദാന്‍ ആദ്യ ദിനത്തില്‍ വിരുന്നൊരുക്കി കൊയിലാണ്ടി കൂട്ടം ഇഫ്താര്‍ സംഗമം

റിയാദ്: ഇഫ്താര്‍ സംഗമങ്ങള്‍ക്കു തുടക്കം കുറിച്ചു പ്രവാസി കൂട്ടായ്മകള്‍. റമദാന്‍ ആദ്യ ദിനത്തില്‍ തന്നെ കൊയിലാണ്ടി ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ വിരുന്നൊരുക്കി. മലസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന് ചെയര്‍മാന്‍ റാഫി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റാഷിദ് ദയ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ് പയ്യോളി, മുഖ്യ രക്ഷാധികാരി നൗഫല്‍ സിറ്റി ഫഌവര്‍, ചെയര്‍മാന്‍ പ്രഷീദ് തൈക്കൂട്ടത്തില്‍, പ്രോഗ്രാം കണ്‍വീനര്‍ നൗഷാദ് സിറ്റിഫഌവര്‍, ചാരിറ്റി കണ്‍വീനര്‍ ഷാഹിന്‍ കണ്ണങ്കടവ്

gulf, saudi

‘താളം തെറ്റില്ല’ യൂത്ത് കണ്‍വീന്‍ സമാപിച്ചു

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ‘താളം തെറ്റില്ല’ എന്ന പ്രമേയത്തില്‍ നടന്ന അംഗത്വ ക്യാമ്പയിന്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി സൗദി ഈസ്റ്റ് നാഷനല്‍ ‘യൂത്ത് കണ്‍വീന്‍’ സംഘടിപ്പിച്ചു. റിയാദ് ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരിപാടിയില്‍നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹീം അംജദി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ‘യു ആര്‍ യുനീക്ക്’ എന്ന വിഷയം അവതരിപ്പിച്ചു. കഴിവുകള്‍ സ്വയം തിരിച്ചറിയുകയും അത് സമൂഹത്തിന് ഉപകരിക്കും വിധം ഉപയോഗപ്പെടുത്തണമെന്നും ആര്‍എസ്‌സി ഗ്ലോബല്‍ ജി. ഡി ഫൈസല്‍ ബുഖാരി പറഞ്ഞു. അമീന്‍ ഓച്ചിറ, നൗഫല്‍

gulf, saudi

കേളി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 21ന്

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 21ന് നടക്കും. ഇഫ്താര്‍ വിജയിപ്പിക്കാന്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ബത്ഹ ലുഹ ആഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ലോക കേരളസഭ അംഗവും കേളി രക്ഷധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു. രക്ഷധികാരി സമിതി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, സീബ കൂവോട്, ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍,

gulf, saudi

രണ്ടിടങ്ങളില്‍ സമൂഹ ഇഫ്താര്‍; ഇസ്‌ലാഹി സെന്റര്‍ സജ്ജം

റിയാദ്: റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റയും ബത്ഹ ദഅ്‌വ ആന്റ് അവയര്‍നസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ റമദാന്‍ നടത്തുന്ന സമൂഹനോമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ബത്ഹ റെയില്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിലും ശുമൈസി ജനറല്‍ ആശുപത്രിക്ക് സമീപം ശുമൈസി ശാഖക്ക് കീഴിലുള്ള ഓഡിറ്റോറിയത്തിലും റമദാനിലെ 30 ദിവസവും ജനകീയ ഇഫ്താറിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ഇഫ്താര്‍. ഇഫ്താര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് വിപുലമായ

Scroll to Top