Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

Saudi News

gulf, saudi

റിയാദില്‍ കോഴിക്കോടന്‍സ് വൈബ്‌സ്; പുതിയ സാരഥികളുടെ സ്ഥാനാരോഹണം

റിയാദ്: പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’ ആറാം സീസണ്‍ ‘വൈബ്‌സ്-26’ന് പ്രൗഢ തുടക്കം. എക്‌സിറ്റ് പതിനെട്ടിലെ അഗാദീര്‍ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ പരിപാടികളോടെ പുതിയ സാരഥികളുടെ സ്ഥാനാരോഹണം നടന്നു. ചീഫ് ഓര്‍ഗനൈസര്‍ കെ സി ഷാജുവിന്റെ നേതൃത്വത്തില്‍ പതിനൊന്നംഗ സമിതിയും വനിതാ ലീഡേഴ്‌സ് ഗ്രൂപ്പുമാണ് ചുമതല ഏറ്റെടുത്തത്. രക്ഷാധികാരികളായ സിറ്റി ഫ്‌ളവര്‍ മാനേജിങ് ഡയറക്ടര്‍ അഹ്മദ് കോയ, ലുഹാ ഗ്രൂപ്പ് എംഡി ബഷീര്‍ പാരഗണ്‍, വി. കെ. കെ. അബ്ബാസ് എന്നിവരുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. […]

gulf, saudi

യാമ്പു കെഎംസിസി കാല്‍പ്പന്തുത്സവം; ആവേശപ്പോരില്‍ അക്‌നെസ് എഫ്‌സി ചാമ്പ്യന്‍മാര്‍

യാംബു: എം.ടി സഹീര്‍ മെമ്മോറിയല്‍ മെഗാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അക്‌നെസ് എഫ്.സി ചാമ്പ്യാന്മാര്‍. കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി 40-ാം വാര്‍ഷികത്തിന്റെ ഭാഗമായിരുന്നു ടൂര്‍ണമെന്റ്. ഫൈനലില്‍ കാര്‍ഫുഡ് എഫ്.സി സനഇയ്യ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അക്‌നെസ് ടീമിലെ അഫ്‌സല്‍ ‘മാന്‍ ഓഫ് ദി മാച്ച്’ ആയും സഹീര്‍ ഏറ്റവും നല്ല ഗോള്‍ കീപ്പറായും തെരെഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ‘ടോപ് സ്‌കോറര്‍’ ആയി എച്ച്.എം.ആര്‍ എവര്‍ഗ്രീന്‍ എഫ്.സിയിലെ സുഹൈറും ഏറ്റവും നല്ല കളിക്കാരന്‍ അക്‌നെസ് എഫ്.സിയിലെ

gulf, saudi

ജിദ്ദ-കോഴിക്കോട് നേരിട്ടു ‘സൗദിയ’ സര്‍വീസ് പുനരാരംഭിക്കണം

മുഹമ്മദ് കല്ലിങ്ങല്‍ ജിദ്ദ: ദേശീയ വിമാനക്കമ്പനി സൗദി എയര്‍ലൈസന്‍സ് ജിദ്ദ-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജിദ്ദയില്‍ നിന്നുള്ള മലബാര്‍ പ്രവാസികള്‍ക്ക് റിയാദ് വഴി സൗദിയ കണക്ഷന്‍ ഫ്‌ളൈറ്റ് ലഭ്യമാണ്. എന്നാല്‍, റമദാന്‍, പെരുന്നാള്‍, ഹജ്ജ് സീസണ്‍ പ്രമാണിച്ച് തിരക്ക് കൂടുന്ന സാഹചര്യങ്ങളില്‍ ജിദ്ദ-കോഴിക്കോട് നേരിട്ടു സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. 2020ല്‍ കരിപ്പൂര്‍ വിമാന ദുരന്തത്തെ തുടര്‍ന്നാണ് ജിദ്ദ-കോഴിക്കോട് സര്‍വീസ് നിര്‍ത്തിയത്. സൗദിയ സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ഇന്ത്യന്‍ വ്യോമയാന വകുപ്പ്

gulf, saudi

മലയാളി എഞ്ചിനീയര്‍ ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി പൂവത്താണി വട്ടപ്പറമ്പ് മുഹമ്മദ് അഫ്‌സല്‍ (36) ആണ് മരിച്ചത്. മയ്യിത്ത് ബക്ഷ് ആശുപത്രി മോര്‍ച്ചറിയില്‍. ഖാലിദ് ബിന്‍ വലിദ് കംപ്യൂട്ടര്‍ മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ എഞ്ചിനിയറായിരുന്ന. ശറഫിയഖാലിദ് ബിന്‍ വലീദിലായിരുന്നു താമസം. പിതാവ് മുഹമ്മദ്, മാതാവ് മൈമൂന, ഭാര്യ ഉവൈസ, മക്കള്‍: അജ്‌വ അഫ്‌സല്‍, ഫാത്തിമ അസ്ഹ, സഹോദരികള്‍: ഹസ്‌നത്ത്, മുഹസിന, ആമിന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെഎംസിസി വെല്‍ഫയര്‍ വിങ്ങ് പ്രവര്‍ത്തകര്‍

gulf, saudi

സാങ്കേതിക മികവും സോഫ്റ്റ് സ്‌കില്‍സും ചര്‍ച്ച ചെയ്തു ‘എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ്’

റിയാദ്: കേരള എഞ്ചിനിയേഴ്‌സ് ഫോറം റിയാദ് ചാപ്റ്റര്‍ ‘എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ്’ സെമിനാര്‍ സംഘടിപ്പിച്ചു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സാങ്കേതിക മികവും വ്യക്തിഗത നൈപുണ്യവും വികസില്‍പ്പിക്കുന്നതിന് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.കെഇഎഫ് പ്രസിഡന്റ് അബ്ദുല്‍ നിസാര്‍, വൈസ് പ്രസിഡന്റ് ഷഫാന മെഹ്‌റു മന്‍സില്‍, ആഷിക് പാണ്ടികശാല, സെക്രട്ടറി മുഹമ്മദ് ഹഫീസ് എന്നിവര്‍ പ്രസംഗിച്ചു. കോച്ചും പരിശീലകനുമായ ഷിജാസ് മൊഹിദീന്‍ ‘ഗോള്‍ സെറ്റിങ് ടേണിങ് വിഷന്‍ ടു ആക്ഷന്‍’ എന്ന വിഷയത്തില്‍ സംവദിച്ചു. പാനല്‍

gulf, saudi

ഹറമൈന്‍ റെയില്‍വേയ്ക്ക് 20 പുതിയ ട്രെയിനുകള്‍; യാത്രക്കാരുടെ എണ്ണം 3 കോടിയിലേക്ക്

റിയാദ്: ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേയുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് 20 പുതിയ അതിവേഗ ട്രെയിനുകള്‍ വാങ്ങാന്‍ സൗദി അറേബ്യന്‍ റെയില്‍വേസ് കരാര്‍ ഒപ്പുവച്ചു. സ്‌പെയിനിലെ ടാല്‍ഗോ കമ്പനിയുമായാണ് കരാര്‍ ഒപ്പുവച്ചത്. ഇതോടെ വാര്‍ഷിക യാത്രക്കാരുടെ എണ്ണം വര്‍ഷം 3 കോടിയിലധികമായി ഉയര്‍ത്താന്‍ കഴിയുമെന്ന് റെയില്‍വേ അറിയിച്ചു. ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രിയും റെയില്‍വേ ചെയര്‍മാനുമായ സാലിഹ് അല്‍ജസ്സറിന്റെ മേല്‍നോട്ടത്തില്‍ ഇന്നലെയാണ് കരാര്‍ ഒപ്പുവച്ചത്. സ്‌പെയിന്‍ ഗതാഗത മന്ത്രി ഓസ്‌കര്‍ പുവെന്റെയും സന്നിഹിതനായിരുന്നു. 2028 അവസാനം ട്രെയിനുകള്‍ സൗദിയിലെത്തും. 2031 ആകുന്നതോടെ

gulf, saudi

പ്രതിരോധ കരുത്ത് പ്രദര്‍ശിപ്പിച്ച് ബ്രഹ്മോസ്; ഇന്ത്യന്‍ പവിലിയന്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: വേള്‍ഡ് ഡിഫന്‍സ് ഷോ-2026ന്റെ ഭാഗമായി ഇന്ത്യ ഒരുക്കിയ ബ്രഹ്മോസ് പവലിയന്‍ ഉദ്ഘാടനം ചെയ്തു. റിയാദ് എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യന്‍ പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്പവലിയന്‍ ഉദ്ഘാടനം ചെയ്തു. പ്രതിരോധ രംഗത്ത് ഇന്ത്യയുടെ കരുത്ത് പ്രകടിപ്പിക്കുന്ന പ്രദര്‍ശനമാണ് പവിലിയനില്‍ ഒരുക്കിയിട്ടുളളത്. ബ്രഹ്മോസ് മിസൈല്‍ സംവിധാനത്തിന്റെ സാങ്കേതിക പുരോഗതി, നവീകരണം എന്നിവ പ്രദര്‍ശനത്തില്‍ ഇടം നേടി. ബ്രഹ്മോസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ മക്‌സിചേവ് സാങ്കേതിക മികവുകള്‍ വിശദീകരിച്ചു. ഡിഫന്‍സ് ഷോയില്‍ ബ്രഹ്മോസ് ആയുധ സംവിധാനം

gulf, saudi

ഭാവിയിലെ യുദ്ധ സാങ്കേതിക വിദ്യകള്‍ ഒരു വേദിയില്‍; ആഗോള ശ്രദ്ധനേടി റിയാദില്‍ വേള്‍ഡ് ഡിഫന്‍സ് ഷോ

റിയാദ്: ആഗോള പ്രതിരോധ വ്യവസായത്തിന്റെ ശ്രദ്ധ നേടി സൗദിയില്‍ വേള്‍ഡ് ഡിഫന്‍സ് ഷോ-2026ന് റിയാദില്‍ തുടക്കം. അഞ്ചുദിവസങ്ങളില്‍ അരങ്ങേറുന്ന പ്രദര്‍ശനത്തില്‍ ലോകത്തെ പ്രമുഖ പ്രതിരോധ കമ്പനികളും സാങ്കേതിക വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും. ‘ഫ്യൂച്ചര്‍ ഓഫ് ഡിഫന്‍സ് ഇന്റഗ്രേഷന്‍’ എന്ന പ്രമേയത്തിലാണ് മൂന്നാമത് പ്രദര്‍ശനം. കര, വ്യോമ, നാവിക, ബഹിരാകാശ, സൈബര്‍ സുരക്ഷ മേഖലകളിലെ പ്രതിരോധ സംവിധാനങ്ങളുടെ സമഗ്ര സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനവും സഹകരണ കരാറുകള്‍ക്കും ഡിഫന്‍സ് ഷോ വേദിയാകും. സൗദി പ്രതിരോധ മന്ത്രിയും മിലിറ്ററി ഇന്‍ഡസ്ട്രീസ്

gulf, saudi

തൊഴില്‍ കേന്ദ്രീകൃത പഠന പരിശീലനം; ദമ്മാമില്‍ ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ഉദ്ഘാടനം

ദമ്മാം: ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ദമ്മാം ക്യാംപസ് ഉദ്ഘാടനം ചെയ്തു. വ്യവസായ ആവശ്യങ്ങള്‍ക്കും കാലാനുസൃത തൊഴില്‍ സാധ്യതകള്‍ക്കും അനുസൃതമായ പഠന-പാഠ്യേതര രീതികള്‍ സമന്വയിപ്പിച്ച സിലബസില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്യാംപസ് ആരംഭിച്ചത്. അരാംകോ എഫ്എം സര്‍വീസസ് ഗ്രൂപ് ലീഡ് അഫ്താബ് സി മുഹമ്മദ്, ടിപി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ടിപി മുഹമ്മദ്, കെഎംസിസി നാഷണല്‍ കമ്മറ്റി സെക്രട്ടറി അലിക്കുറ്റി ഒളവട്ടൂര്‍, സിജി ചെയര്‍മാന്‍ അബ്ദുല്‍ മജീദ്, അതാഅ് എഡ്യൂകേഷന്‍ കമ്പനി സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഹ്മാന്‍,

gulf, saudi

കുട്ടികളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സമീപനം നിര്‍ണായകം: പ്രൊഫ. ജയശ്രീ

തബൂക്ക്: കുട്ടികള്‍ മറ്റൊരു മാതാവിനെയോ പിതാവിനെയോ സ്വന്തം മാതാപിതാക്കളുമായി താരതമ്യം ചെയ്യില്ലന്നു പ്രിന്‍സ് ഫഹദ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. ജയശ്രീ ഹരീഷ്. എന്നാല്‍ ചില മാതാപിതാക്കള്‍ സ്വന്തം മക്കളെ താരതമ്യം ചെയ്യുന്ന പ്രവണത അഭിലഷണീയമല്ല. കുട്ടിശളുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ സമീപനം നിര്‍ണായകമാണെന്നും അവര്‍ പറഞ്ഞു. കെഎംസിസി വനിതാ വിംഗ് സംഘടിപ്പിച്ച ലേഡീസ് മീറ്റ് അപ് പരിപാടിയില്‍ ‘കുട്ടികളുടെ മനഃശാസ്ത്രം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍. മദീന റോഡ് വിഎല്‍എസ് അറീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നസ്മ നിസാര്‍ അദ്ധ്യക്ഷത

gulf, saudi

പ്രവാസി പെന്‍ഷന്‍ ഔദാര്യമല്ല; സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി

റിയാദ്: പ്രവാസി പെന്‍ഷന്‍ വിതരണം വൈകുന്നതിനെതിരെ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് കേരള ഹൈക്കോടതി സര്‍ക്കാരിനു നോട്ടീസ് അയച്ചു. ജനുവരി 29ന് സമര്‍പ്പിച്ച ഹരജിയില്‍ ഇന്നലെയാണ് കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. നോര്‍ക വകുപ്പ് സെക്രട്ടറി, കേരള നോണ്‍ റെസിഡന്റ് കേരളൈറ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റും സുപ്രീം കോതെി അഭിഭാഷകനുമായ ജോസ് അബ്രഹാമാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2025

gulf, saudi

കേളി കുടുംബ വേദി: ഷഹീബയും ശ്രീഷയും നയിക്കും.

റിയാദ്: കേളി കുടുംബ വേദി സെക്രട്ടറിയായി ഷഹീബ വികെയെ തെരഞ്ഞെടുത്തു. രണ്ടാം കേന്ദ്ര സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ശ്രീഷ സുകേഷ് (പ്രസിഡന്റ്), അനിതാ ലീലാമണി, ജയകുമാര്‍ പുഴക്കല്‍ (വൈസ് പ്രസിഡന്റുമാര്‍), വിജില ബിജു, ദീപ രാജന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സീന സെബിന്‍ (ട്രഷറര്‍), ഗീത ജയരാജ് (ജോയിന്റ് ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു. ജയരാജ് എം.പി. (സെക്രട്ടറിയേറ്റ് അംഗം). സിബ കൂവോട്, പ്രിയ വിനോദ്, സജീന വി.എസ്., സുകേഷ് കുമാര്‍, വര്‍ണ ബിനുരാജ്, ഷിനി നസീര്‍, സന്ധ്യ

gulf, saudi

സ്ത്രീധന നിരോധനത്തിന് യുവത്വം മുന്നിട്ടിറങ്ങണം

റിയാദ്: സ്ത്രീധന നിരോധനം പൂര്‍ണ്ണ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ യുവത്വം മുന്നിട്ടിറങ്ങണമെന്ന് ദമാം നവോദയ കിഴക്കന്‍ മേഖല ട്രഷറര്‍ ഉമേഷ് ഉമേഷ് കളരിക്കല്‍. വിദ്യാഭ്യാസത്തിനൊപ്പം രാഷ്ട്രീയം യഥാര്‍ത്ഥ അര്‍ഥത്തിലും ബോധ്യത്തിലും ഉള്‍ക്കൊള്ളണം. വിവാഹത്തോടെ സ്ത്രീകള്‍ നേടിയ വിദ്യാഭ്യാസം അടച്ചുപൂട്ടി വെക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേളി കുടുംബ വേദിയുടെ രണ്ടാമത് കേന്ദ്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നേടിയ പകുതിയിലേറെ സ്ത്രീകളും വിദ്യാഭ്യാസം ഉപയോഗശൂന്യമാക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English Edition

Between Arrival and Exit: An Expat’s Quiet Story

Every expat journey begins the same way with dreams folded carefully into a suitcase and hope carried quietly in the heart. Thousands of people arrive every day. Thousands of families. Thousands of stories, some told, many never spoken aloud. The first step at the airport is more than a physical arrival. It is a deep

Scroll to Top