ജീവിതം തിരികെ നല്‍കിയ ശസ്ത്രക്രിയ: ഡോ. അല്‍റബീയയെ സന്ദര്‍ശിച്ചു പോളിഷ് ഇരട്ടകള്‍
റിയാദ്: ഇരുപത്തിയൊന്ന് വര്‍ഷം മുമ്പ് ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ സയാമിസ് ഇരട്ടകള്‍ക്ക് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററില്‍ സ്വീകരണം. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. അബ്ദുല്ല അല്‍റബീയ പോളണ്ടില്‍ ജനിച്ച ഒല്‍ഗ, ഡാരിയ എന്നിവരെ സ്വീകരിച്ചു. സയാമിസ് ശസ്ത്രക്രിയ വിദഗ്ദനും സൗദി രാജകൊട്ടാരം ഉപദേഷ്ടാവും റിലീഫ് സെന്റര്‍ ജനറല്‍ സൂപ്പര്‍വൈസറുമാണ് ഡോ. റബീഅ. സൗദി നാഷണല്‍ ഗാര്‍ഡിന് കീഴിലുള്ള കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ 2005 ജനുവരി 4ന് 15 മണിക്കൂര്‍ നീണ്ട […]














