നവയുഗം കുടുംബ സഹായ ഫണ്ട് കൈമാറി
ദമ്മാം/തൃശൂര്‍: ചികിത്സയ്ക്കിടെ മരിച്ച പ്രവാസിയുടെ കുടുംബത്തിന് നവയുഗം സാംസ്‌ക്കാരിക വേദിയുടെ സഹായഹസ്തം. തൃശൂര്‍ വടക്കാഞ്ചേരി ആറ്റത്തറ ചിറമ്മല്‍ വീട്ടില്‍ ഷൈജു തോമസിന്റെ കുടുംബത്തിനാണ് സഹായധനം നല്‍കിയത്. നവയുഗം ഖോബാര്‍ മേഖലാ കമ്മറ്റി അംഗവും, റാഖാ ഈസ്റ്റ് യൂണിറ്റ് മുന്‍ ജോയിന്‍ സെക്രട്ടറിയും ആയിരുന്ന ഷൈജു തോമസ് ക്യാന്‍സര്‍ രോഗബാധിതനായാണ് മരിച്ചത്. ദീര്‍ഘകാലം ദമ്മാം സാമില്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഷൈജു തോമസിന്റെ ആറ്റത്തറ വസതിയില്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ കൃഷി വകുപ്പ് മന്ത്രിയുമായ വിഎസ് സുനില്‍ […]














