ഇടതു സര്‍ക്കാരിന്റേത് യാഥാര്‍ത്ഥ്യബോധമുള്ള ബജറ്റ്: ന്യൂ ഏജ്
റിയാദ്: എല്‍. ഡി. എഫ് സര്‍ക്കാരിന്റേത് യാഥാര്‍ത്ഥ്യബോധമുള്ള ബജറ്റാണെന്ന് ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദി. അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യംവെക്കുന്നതാണ് ബജറ്റ് പ്രഖ്യാപനം, ഇതിനു പുറമെ സ്ത്രീശാക്തീകരണം, വ്യവസായ-കാര്‍ഷിക മേഖലയുടെ വികസനം, തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്രദമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, പ്രവാസിക്ഷേമം എന്നിവയെല്ലാം ജനപ്രിയ ബജറ്റാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് ന്യൂ ഏജ് അഭിപ്രായപ്പെട്ടു. പ്രവാസി വകുപ്പിന് 90 കോടി, ലോക കേരള സഭക്ക് 12 കോടി, വിദേശജോലി ആഗ്രഹിക്കുന്ന നഴ്സുമാര്‍ക്ക് പ്രത്യേക













