ഇന്ത്യന്‍ ഫാസിസം ജൂഡീഷ്യറിയെ നിശബ്ദമാക്കുന്നു: കേളി
റിയാദ്: ഇന്ത്യയിലെ ഭരണകൂടത്തില്‍ പിടിമുറുക്കിയ ഫാസിസം ജൂഡീഷ്യറിയുടെ അധികാരങ്ങളില്‍ കൈ കടത്തി സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നു കേളി സന ഇയ്യ സമ്മേളനം ആരോപിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണായ ജൂഡീഷ്യറിയെ നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ഇന്ത്യന്‍ ജനത സന്ധിയില്ലാതെ ചെറുത്ത് തോല്പ്പിക്കണമെന്നും കേളി സനയ അര്‍ബെയിന്‍ ഏഴാമത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മുതലാളിത്തത്തിന്റെ സങ്കുചിത ദേശീയതയും സാമ്രാജ്യത്വ ആശയങ്ങളുമാണ് ആര്‍എസ്എസ് പുലര്‍ത്തുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ ഭരണഘടനാ പദവികളില്‍ ആര്‍എസ്എസുകാരെ അവരോധിച്ചുകൊണ്ട് പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ഭരണഘടനയെയും ഭരണഘടനാ […]














