ചെയര്‍മാനെ പുറത്താക്കിയ ഹയര്‍ ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധം
ദമ്മാം: ഇന്ത്യന്‍ സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ മുഹമ്മദിനെ പുറത്താക്കിയ ഹയര്‍ ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി. സ്‌ക്കൂളിലെ വിദ്യാര്‍ഥികളിലും അദ്ധ്യാപകരിലും അറുപത് ശതമാനത്തില്‍ ഏറെ മലയാളി സമൂഹമാണ്. ഹയര്‍ബോര്‍ഡ് നടപടി മലയാളികളെ അപമാനിയ്ക്കുന്നതിന് തുല്യമാണെന്നും നവയുഗം കുറ്റപ്പെടുത്തി. സ്‌ക്കൂളിലെ എയര്‍ കണ്ടീഷന്‍ മെയിന്റനന്‍സ് നടത്താന്‍ സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റി പുതിയൊരു കമ്പനിയ്ക്ക് കരാര്‍ കൊടുത്തത് ഹയര്‍ ബോര്‍ഡ് അനുമതി ഇല്ലാതെയാണ് എന്ന ന്യായം പറഞ്ഞാണ് ചെയര്‍മാനെതിരെ അച്ചടക്കനടപടി. ദുര്‍ബലമായ ആരോപണമാണിത്. […]



