ഭടന്‍മാര്‍ക്ക് ഈ ആശംസയുമായി സൗദി കിരീടാവകാശി
റിയാദ്: സൗദിയിലെ ജിസാന്‍ അതിര്‍ത്തിയില്‍ സേവനം അനുഷ്ടിക്കുന്ന ഭടന്‍മാരെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചു. ഈദ് ആഘോഷങ്ങളുടെ ഭാഗമായാണ് അതിര്‍ത്തിയിലെത്തിയത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ് ഈദ് ആശംസകള്‍ ഭടന്‍മാരെ അറിയിക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ സുരക്ഷയൊരുക്കുന്ന ജവാന്‍മാരുടെ ക്ഷേമം അന്വേഷിക്കുന്നതിനും ഈദ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുമാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ജിസാനില്‍ എത്തിയത്. ഇറാന്‍ സഹായത്തോടെ യമനില്‍ നിന്ന് ഹൂതികള്‍ നിരന്തരം ഷെല്‍ ആക്രമണം നടത്തുന്ന പ്രദേശം കൂടിയാണ് തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി […]
