ദമ്മാമില്‍ നവയുഗം ‘പൂവിളി’ അരങ്ങേറി
ദമ്മാം: നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി ഓണാഘോഷം ‘പൂവിളി-2025’ വിവിധ പരിപാടികളോടെ അരങ്ങേറി. ദമ്മാം സിഹാത്ത് അല്‍ ഹുറൈദ ഫാമില്‍ നടന്ന പരിപാടി കേരളത്തനിമ നിറഞ്ഞ ഓണസദ്യയോടെയാണ് ആരംഭിച്ചത്. ് വിവിധ വിനോദ കായികമത്സരങ്ങളും അരങ്ങേറി. മാവേലിയുടെ വരവോടെയാണ് കലാസന്ധ്യ ആരംഭിച്ചത്. പുലികളിയും, നൃത്തവുമായി ആര്‍പ്പു വിളികളോടെ മാവേലിയെ എതിരേറ്റ നിറഞ്ഞ സദസ്സില്‍ പ്രവാസി കലാകാരന്മാര്‍ സംഗീതവും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു. വാദ്യപ്രകടനം, അഭിനയം, ഹാസ്യ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. മീനു അരുണ്‍ അവതാരകയായിരുന്നു. മത്സര വിജയികള്‍ക്കും പരിപാടികള്‍ […]














