‘ഘുര്‍ബ’ കവര്‍ പ്രകാശനം
റിയാദ്: വെളിച്ചം തേടിയുളള ജീവിത വഴികളില്‍ കൂരിരുട്ടില്‍ കുടുങ്ങുന്ന തീഷ്ണാനുഭവങ്ങളുടെ കഥ പറയുന്ന അബ്ദിയ ഷഫീനയുടെ നോവല്‍ ‘ഘുര്‍ബ’യുടെ കവര്‍ പ്രകാശനം ചെയ്തു. ചലചിത്ര സംവിധായകരായ പ്രിയനന്ദന്‍, വിധു വിന്‍സന്റ്, മാധ്യമ പ്രവര്‍ത്തക അളകനന്ദ എന്നിവര്‍ ഫെയ്‌സ് ബുക്കിലാണ് കവര്‍പേജ് പ്രകാശനം ചെയ്തത്. ഹരിതം ബുക്തസ് പ്രസിദ്ധീകരിക്കുന്ന നോവല്‍ ഉടന്‍ വിപണിയിലെത്തും.














