‘മെക് സെവന്‍ എന്ത്’ പ്രകാശനം ചെയ്തു
റിയാദ്: ലളിത വ്യായമങ്ങളിലൂടെ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന മെക്-7 കൂട്ടായ്മയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. ഡോ. ഇസ്മായില്‍ മുജദ്ദദി രചിച്ച ‘മെക് സെവന്‍ എന്ത്? എന്തിനു?’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. റിയാദ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഇസ്മായില്‍ നീറാട് പ്രകാശനം നിര്‍ച്ചഹിച്ചു. സുബൈഇര്‍ തൃശൂര്‍ ഏറ്റുവാങ്ങി. ഷുക്കൂര്‍ പൂക്കയില്‍ അധ്യക്ഷത വഹിച്ചു. ‘മള്‍ട്ടി കോംബിനേഷന്‍ എക്‌സര്‍സൈസ് സെവന്‍’ (മെക്-7) പ്രായഭേദമന്യേ തിരക്കേറിയ ജീവിത ശൈലിയുള്ളവര്‍ക്കു അനുയോജ്യമായ ലളിതമായ വ്യായാമ മുറകളാണ് പരിശീലിപ്പിക്കുന്നത്. […]













