കേളി ബത്ഹ ഏരിയാ സമ്മേളനം ആഗസ്ത് 15ന്
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിടന്റ മുന്നോടിയായി ബത്ഹ ഏരിയാ സമ്മേളനം ആഗസ്ത് 15ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടക്കുന്ന ഏരിയ സമ്മേളനം വിജയിപ്പിക്കുനതിന് 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു. ഫക്രുദീന്‍ (കണ്‍വീനര്‍), അരുണ്‍ (ജോ. കണ്‍വീനര്‍), അനില്‍ അറക്കല്‍ (ചെയര്‍മാന്‍), […]














