Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

പറക്കാനൊരുങ്ങി റിയാദ് എയര്‍

റിയാദ്: പറക്കാനൊരുങ്ങി റിയാദ് എയര്‍. 2025 അവസാനത്തോടെ റിയാദ് എയര്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് സിഇഒ ടോണി ഡൗഗ്ലസ് അറിയിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിക്കാന്‍ എയര്‍ലൈന്‍ സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

മിയാമിയില്‍ നടന്ന എഫ്‌ഐഐ പ്രയോറിറ്റി ഉച്ചകോടിയിലാണ് ഡൗഗ്ലസ് റിയാദ് എയറിന്റെ സര്‍വ്വീസ് സംബന്ധിച്ച് വിശദാംശം പുറത്തുവിട്ടത്. സര്‍വ്വീസ് ആരംഭിച്ച് അഞ്ച് വര്‍ഷത്തിനകം മിഡില്‍ ഈസ്റ്റിലെയും 6 ഭൂഖണ്ഡങ്ങളിലെയും 100 രാജ്യാന്തര നഗരങ്ങളില്‍ സര്‍വീസ് നടത്തുകയാണ് റിയാദ് എയറിന്റെ ലക്ഷ്യം.

72 ബോയിങ് 787 എസ്, 60 എയര്‍ബസ് എ32നിയോസ് എന്നിവ ഉള്‍പ്പെടെ 132 വിമാനങ്ങള്‍ക്ക് റിയാദ് എയറിന്റെ ഭാഗമാകും. സൗദി അറേബ്യയെ രാജ്യാന്തര നഗരങ്ങളുമായി ബന്ധിപ്പിച്ച് വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുകയാണ് എന്നതും എയര്‍ലൈന്റെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top